ചര്‍ച്ചാ സമ്മേളനം നടത്തി
കൊല്ലം: ദേവസ്വം ബോര്‍ഡുകളിലെ മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അയ്യന്‍കാളിയുടെ 125ാമത് ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് കെ.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദേവസ്വം ബോര്‍ഡുകളും ജാതിവിവേചനവും എന്ന വിഷയത്തിലുളള ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡുകള്‍ എല്ലാ ഹിന്ദുക്കള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് തോന്നുന്ന കാലത്ത് മാത്രമെ ജാതിവിവേചനം അവസാനിപ്പിച്ചുവെന്ന് കണക്കാക്കാന്‍ പറ്റുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി എം. ബിനാന്‍സ് അധ്യക്ഷനായി. പി.ജി. പ്രകാശ്, എം. സുരേന്ദ്രന്‍, എസ്.പി. മഞ്ജു, പോത്തന്‍കോട് ശശി, കെ. രാധാകൃഷ്ണന്‍, ആനപ്പാറ ബിനു, എച്ച്. രവികുമാര്‍, ടി. വിനോയി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."