കുരുന്നുകളുടെ ക്രിക്കറ്റ് മത്സരത്തില്‍ താരമായി ബ്രെറ്റ് ലി
കൊച്ചി: കോക്ലിയര്‍ ഇംപ്ലാന്റേഷന് നടത്തി കേള്‍വിശക്തി ലഭിച്ച കുട്ടികള്‍ക്കുവേണ്ടി നടത്തിയ ക്രിക്കറ്റ് മത്സരത്തില്‍ താരമായി മുന്‍ ഒസീസ് പേസ് ബൗളര്‍ ബ്രെറ്റ് ലീ. കുരുന്നുകള്‍ക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയാണ് ലീ താരമായത്. ഇന്നലെ കാക്കനാട് രാജഗിരി എഞ്ചിനീയറിങ്ങ് കോളജിലെ ക്രിക്കറ്റ് പിച്ചിലാണ് ബ്രെറ്റ്ലീയുടെ നേതൃത്വത്തില്‍ കുട്ടികള്‍ ക്രിക്കറ്റിന്റെ സൗന്ദര്യം ആസ്വദിച്ചത്്.
കേള്‍വി ശക്തി കുറയുന്നതുമൂലം വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാകുന്ന ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ ആഘാതങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയായ സൗണ്ട് ഓഫ് ക്രിക്കറ്റ് ക്യാംപയിനിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. 12 കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുക്കാനെത്തിയത്. ആറുപേരടങ്ങുന്ന രണ്ടുടീമുകളാണ് മത്സരത്തിനിറങ്ങിയത്. ഇരു ടീമുകള്‍ക്കുവേണ്ടിയും ബൗള്‍ ചെയ്തും റണ്ണൊഴുക്ക് കുറഞ്ഞപ്പോള്‍ ബാറ്റെടുത്തും ബ്രെറ്റ്ലീ കുട്ടികളെ ആവേശത്തിലാക്കി.
അന്‍സല്‍ അലി, വിഷ്്ണു എം.വി, മുഹമ്മദ് നവാസ്, ജോസഫ് ഷിജോ, ആദിത്യ നായര്‍, ക്രിഷ്ണ അതുല്‍ എന്നിവരടങ്ങിയ എ ടീം ആദ്യം ബാറ്റു ചെയ്ത് 64 റണ്‍സ് നേടിയപ്പോള്‍ ബി ടീമിന് 60 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിനില്‍ വിജയന്, അലോഷി ഷാജു, മുറാദ് എം.യു, മുഹമ്മദ് ഹിഷാം, നീരജ് കണ്ണന്, വിഗ്നേശ്വര്‍ അനില്‍ എന്നിവരാണ് ബി ടീമിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."