കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടെ കാല് വഴുതിവീണ സ്ത്രീയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു
പള്ളിക്കര: കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ സ്ത്രീയെ അഗ്നിശമന സേനയെത്തി രക്ഷപെടുത്തി. കുറ്റിയാര്ചിറക്ക് സമീപം ചെറുകുന്നത്ത് ലിസി മത്തായിയാണ് കിണറില്‍ അകപെട്ടത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ ദേവന്, ബെന്നി എന്നിവര്‍ രക്ഷപെടുത്താന്‍ കിണറിലിറങ്കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിനിടെ കിണറില്‍ വായു ഉണ്ടോ എന്നറിയാന്‍ ചിലര്‍ പേപ്പര്‍ കത്തിച്ചിട്ടത് മൂലം കിണറില്‍ പുക വ്യാപിക്കുകയും കിണറില്‍ നിന്നവര്‍ക്ക് ശ്വാസമുണ്ട് അനുഭവപെടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പട്ടിമറ്റത്ത് നിന്ന് അഗ്നി ശമന സേനയെത്തി ഫയര്മാന് സുനില്‍കുമാര്‍ കിണറ്റിലിറങ്ങി വലയില്‍ കയറ്റി മൂന്ന് പേരെയും കരക്കെത്തിക്കുകയായിരുന്നു. ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറില്‍ വായു ഉണ്ടോ എന്നറിയാന്‍ പേപ്പര്‍ കത്തിച്ചിടുന്നത് ശ്വാസതടസം ഉണ്ടാകാനും അപകട സാധ്യതയുണ്ടാകാനും ഇടയുണ്ടന്ന് അഗ്നിശമന ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."