മദ്യ നയം; സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി
കൊച്ചി: മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി. എല്ലാ വീടുകളിലും ലഹരിവിരുദ്ധ സ്റ്റിക്കറും ഒപ്പം കുപ്പിയും എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. മദ്യലഭ്യത കുറയ്ക്കാന്‍ താല്പര്യമില്ലാത്തവരുടെ നയമാണ് മദ്യവര്‍ജനം. മദ്യനയത്തിന്റെ കാര്യത്തില്‍ സാമ്പത്തിക ഗൂഢാലോചനയും അഴിമതിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയ അട്ടിമറി നീക്കത്തിനെതിരെ പാലാരിവട്ടം പി.ഒ.സിയില്‍ കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംഘടിപ്പിച്ച ഏകദിന കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
മദ്യപിക്കാന്‍ വേണ്ടി ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരേണ്ടതില്ല. ടൂറിസത്തിന്റെ പേരില്‍ ഫോര്‍ സ്റ്റാര്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും. ജനവാസകേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റുന്നതിനെതിരെ ജനങ്ങളുടെ ഒപ്പം നിന്ന് പ്രതിരോധിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
മദ്യനയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കരുതെന്നും പുതിയ വ്യാഖ്യാനം നല്‍കി നയത്തെ ബലഹീനമാക്കുകയും ചെയ്യരുതെന്ന് ചടങ്ങില്‍ അദ്യക്ഷതവഹിച്ച ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി പറഞ്ഞു. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, ആന്റണി ജേക്കബ് ചാവറ, ഫാ. േതാമസ് തൈത്തോട്ടം, റഷീദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. 31 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും കേരള മദ്യവിരുദ്ധ ഏകോപന സമിതി ഭാരവാഹികളും ഉപവാസ സമരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."