അദ്വൈതാശ്രമത്തെ അധിക്ഷേപിച്ച കൗണ്‍സിലറെ സസ്പെന്റ് ചെയ്തു
ആലുവ: അദ്വൈതാശ്രമം വളപ്പിലേയ്ക്ക് മാലിന്യം തള്ളുകയും സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ.വി സരളയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അറിയിച്ചു. കഴിഞ്ഞ 21ന് ഡി.സി.സി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചതെന്നും വിനോദ് പറഞ്ഞു. തുടര്‍ അന്വേഷണത്തിന് ഡി.സി.സി വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസിനെയും മനോജ് മൂത്തേടനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ആരോപണവിധേയയായ കൗണ്‍സിലറെ സരളയെ സംരക്ഷിക്കാന്‍ ഒരു 'ഉന്നതന്' രഹസ്യമായ നീക്കം നടത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയില്‍ കോണ്‍ഗ്രസിന് ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. ഈ ബലത്തിലാണ് സരളയെ സംരക്ഷിക്കാന്‍ നീക്കം നടത്തിയത്. കഴിഞ്ഞ 18നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആകെ നാണംകെടുത്തിയ വിവാദ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."