യു.പിയില്‍ ബി.ജെ.പി അധികാരത്തിലേയ്ക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തിലേയ്ക്ക്. ആകെയുള്ള 403 സീറ്റില്‍ 299 സീറ്റുകള്‍ തൂത്തുവാരിയാണ് ബി.ജെ.പി അധികാരം കൈയടക്കാന്‍ പോകുന്നത്.
യു.പിയില്‍ തനിച്ച് മത്സരിച്ച് മറ്റു പിന്നണികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ബി.ജെ.പിയുടെ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്. ഇവിടെ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് 80 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ബി.എസ്.പി 21 സീറ്റുകള്‍ നേടിയപ്പോള്‍ മറ്റുള്ളവര്‍ക്ക് 12 സീറ്റുമാണുള്ളത്.
മോദി ഇഫക്റ്റായാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയത്തെ കാണുന്നത്. മോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ നേതൃത്വത്തില്‍ യി.പിയില്‍ നടത്തിയ പ്രചാരണമാണ് വിജയത്തിന് വഴിവെച്ചത്. മോദിയുടെ നോട്ട് നിരോധനമടക്കമുള്ള ജനദ്രോഹ നടപടികള്‍ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയെങ്കിലും എസി.പി കോണ്‍ഗ്രസ് കൂട്ടുകെട്ടിന് അത് മുതലെടുക്കാനായില്ല എന്നുമാണ് ഫലം നല്‍കുന്ന സൂചന. സമാജ്‌വാദി പാര്‍ട്ടിയില്‍ അഛനും മകനും വേര്‍പിരിഞ്ഞതും യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് പരാജയത്തിന് ആക്കം കൂട്ടിയതായാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
പഞ്ചാബ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."