HOME
DETAILS
MAL
പ്രതീക്ഷയ്ക്കൊത്തുയരാതെ ആംആദ്മി
backup
March 11 2017 | 06:03 AM
പഞ്ചാബില്‍ തരംഗമുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ആംആദ്മി നിലവില്‍ പ്രതീക്ഷയ്ക്കൊത്തുയരാത്ത കാഴ്ച്ചയാണ് കാണാനാവുന്നത്. കോണ്‍ഗ്രസ് വന്‍ കുതിപ്പ് നടത്തിയ പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സംഖ്യത്തിനും പിന്നില്‍ മൂന്നാമതാണിപ്പോള്‍ ആപ്. ചില എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആംആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. മറ്റു ചിലതില്‍ ബിജെപി-അകാലിദള്‍ കൂട്ടുകെട്ടിനേക്കാള്‍ മുന്നില്‍ ആപ് എത്തുമെന്നും പ്രചവിച്ചിരുന്നു. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് ആപ്പ് ഏറെ പിന്നോട്ട് പോയിരിക്കുന്നത്.
66 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോള്‍ 28 സീറ്റുമായി എന്‍ഡിഎ രണ്ടാമതെത്തി. ആപ് 22 സീറ്റുമായി മൂന്നാമതാണ്.വലിയ പ്രതീക്ഷ വച്ചിരുന്ന ഗോവയിലും ആദ്യസൂചനകള്‍ പ്രകാരം എ.എ.പിയ്ക്ക് ഒറ്റ സീറ്റിലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."