യു.പിയില്‍ ബി.ജെ.പിയുടെ വിജയത്തിനു കാരണം മതേതതര വോട്ടുകള്‍ ഭിന്നിച്ചത്: രമേശ് ചെന്നിത്തല
കാസര്‍കോട്: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് മതേതര വോട്ടുകള്‍ ഭിന്നിച്ചതു മൂലമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ഘടകങ്ങളാണ് യു.പിയില്‍ ബി.ജെ.പിക്കു വിജയം നേടാന്‍ സഹായിച്ചത്. ഒന്ന് ഭരണ വിരുദ്ധ വികാരമാണ്. രണ്ട് മതേതര വോട്ടുകളുടെ ഭിന്നിപ്പാണ്, മതേതര പാര്‍ട്ടികളുടെ ഏകീകരണമില്ലാത്തതും തിരിച്ചടിയായി. വര്‍ഗീയ ശക്തികളെ തൂത്തെറിയാന്‍ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മറൈന്‍ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശമാണ് നിയമസഭയില്‍ നിന്നും ഇറങ്ങിപോകാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരായത്. ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ശിവസേനയുടെ അക്രമത്തിനെതിരെ അടിയന്തിരപ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷമാണ്.
മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ഈ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തുവെങ്കിലും അനുകൂല സമീപനമല്ല ഉണ്ടായത്. ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തിക്കെതിരെ ശക്തമായി നിലകൊണ്ടത് കോണ്‍ഗ്രസ് മാത്രമാണ്. ഒരു കാലത്തും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ പിണറായിയില്‍നിന്നും പാഠം പഠിക്കേണ്ട ഗതികേടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്‍പതു മാസത്തെ ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."