ബി.ജെ.പി മുക്ത ഭാരതം എന്റെ ലക്ഷ്യമല്ല: രാഹുല്‍ ഗാന്ധി
ബംഗളുരു: ബി.ജെ.പി പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ ബി.ജെ.പി മുക്ത ഭാരതം തന്റെ അജന്‍ഡയിലില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ അവര്‍ക്കെതിരേ പോരാടി അവരെ തോല്‍പ്പിക്കും. പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയവര്‍ പുനര്‍ വിചിന്തനം നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പരിഹസിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ താന്‍ പ്രധാനമന്ത്രി എന്ന സ്ഥാനത്തെ ബഹുമാനിക്കുന്നയാളാണ്. അതുകൊണ്ടാണ് താന്‍ അദ്ദേഹത്തിന് നേരെ അത്തരം ഭാഷ ഉപയോഗിക്കാത്തത്. ബി.ജെ.പി മുക്ത ഭാരതം എന്റെ ലക്ഷ്യമല്ല. രാഹുല്‍ പറഞ്ഞു. ആര്.എസ്.എസിന്റെ തീവ്ര കാഴ്ചപ്പാടും പ്രധാനമന്ത്രിയുടെ ഇന്ത്യക്കാരനായിരിക്കുക എന്നതിനെക്കുറിച്ചുള്ള വളരെ ഇടുങ്ങിയ ചിന്താഗതിയും കര്‍ണാടകയുടെ ശബ്ദവും നേര്‍ക്കുനേര്‍ വരികയാണ്. ഗുജറാത്തില്‍ കണ്ട ബി.ജെ.പി വിരുദ്ധവികാരം തന്നെയാകും കര്‍ണാടകയിലും കാണാനാകുക. മറ്റെല്ലാ സ്ഥലത്തുമുണ്ടായതു പോലെ സ്വാഭാവിക പരാജയം ഇവിടെയുമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
നരേന്ദ്രമോദി അധികാരത്തിലെത്തിയത് ചില വാഗ്ദാനങ്ങളുമായാണ്. തൊഴില്‍ വാഗ്ദാനം, അഴിമതി തുടച്ചുനീക്കല്‍, കര്‍ഷകരെ സഹായിക്കല്‍ എന്നീ മൂന്നു കാര്യങ്ങളായിരുന്നു അതില്‍ പ്രധാനം. മൂന്നിലും മോദി പരാജയപ്പെട്ടു. അതിന്റെ തിരിച്ചടിയാണ് ഗുജറാത്തില്‍ കണ്ടത്. അടുത്തത് കര്‍ണാടകയായിരിക്കും. ചണ്ഡിഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെല്ലാം ഇതിന്റെ തുടര്‍ച്ചയുണ്ടാകും.പീഡനം: 17കാരന് 45കാരിക്കെതിരേ പരാതി നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."