ചായക്ക് വെള്ളം ടോയ്‌ലറ്റില്‍ നിന്ന്; കോണ്‍ട്രാക്ടര്‍ക്ക് ലക്ഷം രൂപ പിഴ
ചെന്നൈ: ട്രെയിനില്‍ ടോയ്‌ലറ്റിലെ വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കിയതിന് ചായക്കാരന്‍ കോണ്‍ട്രാക്ടര്‍ക്ക് റെയില്‍വേ ഒരു ലക്ഷം രൂപം പിഴ വിധിച്ചു. ചായ നിറച്ച കാനുകളുമായി വില്‍പനക്കാരന്‍ ടോയ്‌ലറ്റില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നടപടി. കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ സെന്‍ട്രല്‍ ഹൈദരബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസിലാണ് സംഭവം. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ടോയ്‌ലറ്റില്‍ നിന്ന് കാനുകളുമായി ചായവില്‍പനക്കാരന്‍ പുറത്തിറങ്ങിയത്. ഇതിനെ കുറിച്ച് യാത്രക്കാര്‍ ചോദിച്ചപ്പോള്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇയാളുടെ മറുപടി. പിന്നീട് യാത്രക്കാരുടെ പരാതിയില്‍ അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍ട്രാക്ടറായ പി.ശിവപ്രസാദിന് റെയില്‍വേ പിഴ ചുമത്തുകയായിരുന്നു.
നിരവധി ചായ കാനുകളാണ് ടോയ്‌ലറ്റില്‍ നിന്ന് പുറത്തേക്ക് എടുത്തു കൊണ്ടുവരുന്നതായി ദൃശ്യങ്ങളില്‍ കാണുന്നത്. യൂനിഫോം ധരിച്ചതും അല്ലാത്തതുമായ ആളുകള്‍ കാനുകള്‍ എടുത്ത് പോവുന്നുമുണ്ട്. റെയില്‍വേയിലെ ചായ ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും നിലവാരത്തെക്കുറിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.
ട്രെയിനില്‍ തയാറാക്കിയ സൂപ്പില്‍ ടോയ്‌ലറ്റിലെ വെള്ളം ചേര്‍ത്തെന്ന പരാതി കേരളത്തില്‍ നിന്നുണ്ടായിരുന്നു. എറണാകുളത്ത് നിന്നും മുംബൈയിലേക്കുള്ള തുരന്തോ എക്‌സ്പ്രസിലാണ് തക്കാളി സൂപ്പില്‍ ടോയ്‌ലറ്റിലെ വെള്ളം ചേര്‍ക്കുന്നത് യാത്രക്കാരന്‍ കണ്ടത്. എറണാകുളത്ത് നിന്നും ട്രെയിന്‍ കോഴിക്കോട് എത്തുന്നതിന് മുന്‍പാണ് സൂപ്പില്‍ ടോയ്‌ലറ്റിലെ വെള്ളം ചേര്‍ത്തതായി യാത്രക്കാരന്‍ കണ്ടത്. ഇതിനെതിരേ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."