HOME
DETAILS

ബഹ്‌റൈനില്‍ ഓര്‍മ നഷ്ടപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു

  
backup
May 03 2018 | 19:05 PM

oorma-nashttapetta

മനാമ: ബഹ്‌റൈനിലെ ആശുപത്രിയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി സ്വന്തം പേരു പോലും ഓര്‍മയില്ലാതെ കഴിഞ്ഞിരുന്ന മലയാളിയെ ഒടുവില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി പരേതരായ സേവ്യറിന്റെയും സിസിലിയുടെയും ആറു മക്കളില്‍ ഏറ്റവും ഇളയ മകനായ പോള്‍ സേവ്യര്‍ എന്ന പൊന്നപ്പനാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന് സഹോദരി ബേബിയും മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞതായി ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകരായ സിയാദ് ഏഴംകുളവും നിസാര്‍ കൊല്ലവും അറിയിച്ചു.
സുപ്രഭാതം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പൊന്നപ്പന്‍ ആശുപത്രിയില്‍ കഴിയുന്ന വാര്‍ത്ത ചിത്രസഹിതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോലിക്കിടെ വീണ് തലക്ക് ക്ഷതമേറ്റതിനാല്‍ നാടും വീടും സ്വന്തം പേരു പോലും ഓര്‍മയില്ലാതെ ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയിലും തുടര്‍ന്ന് അനാഥരെ പരിപാലിക്കുന്ന മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലുമാണ് പൊന്നപ്പന്‍ കഴിഞ്ഞിരുന്നത്.
1978ല്‍ 18-ാം വയസില്‍ കപ്പല്‍ മാര്‍ഗമാണ് പൊന്നപ്പന്‍ ആദ്യമായി ബഹ്‌റൈനിലെത്തിയതെന്നാണ് വിവരം. രണ്ടു വര്‍ഷത്തോളം മനാമയിലെ റസ്റ്റോറന്റില്‍ ജോലി നോക്കിയെങ്കിലും സ്‌പോണ്‍സറില്‍ നിന്ന് പാസ്‌പോര്‍ട്ട് ലഭിക്കാതെ വന്നതോടെ നാട്ടിലേക്കുള്ള യാത്ര തടസപ്പെടുകയായിരുന്നു. പിന്നീട് 40 വര്‍ഷത്തോളം പിന്നിട്ട പ്രവാസ ജീവിതത്തില്‍ ഇതുവരെയും പൊന്നപ്പന് നാട്ടിലേക്കു പോകാന്‍ സാധിച്ചിരുന്നില്ല. എങ്കിലും വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. അവസാനമായി 2001ലാണ് സംസാരിച്ചതെന്നും സഹോദരി പറഞ്ഞു.
നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് പൊന്നപ്പനുണ്ടായിരുന്നത്. നാലു വര്‍ഷം മുന്‍പ് മാതാവും ദിവസങ്ങള്‍ക്കു മുന്‍പ് അനുജന്‍ ജെന്‍സണ്‍ എന്ന സെബാസ്റ്റ്യന്‍ സേവ്യറും മരിച്ചു. ബഹ്‌റൈനിലെത്തിയ പൊന്നപ്പന്‍ ആദ്യകാലത്ത് ഒറ്റത്തവണ 1000 രൂപ വീട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ വന്നപ്പോള്‍ തുടര്‍ന്ന് പണമയക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ മുഹറഖിലെ സുഹൃത്തുമായി ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തുന്നതിനുള്ള തന്റെ ആഗ്രഹം വീട്ടുകാരെ അറിയിച്ച് നാട്ടില്‍ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ പൊന്നപ്പനു വേണ്ടി 300 ദിനാര്‍ (ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ) സംഘടിപ്പിച്ച് എത്തിച്ചു കൊടുത്തുവെങ്കിലും ആ കച്ചവടത്തിലൂടെയും കരപറ്റാന്‍ പൊന്നപ്പന് സാധിച്ചില്ല. ഇതിനിടെയാണ് ജോലിക്കിടെ വീണ് പരുക്കേറ്റത്. പൊന്നപ്പന്റെ ബന്ധുക്കളെ കണ്ടെത്തിയതിനാല്‍ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന് സുമനസുകളുടെ സഹായവും ആവശ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago