തീരദേശ മേഖലക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എസ്.കെ.എസ്.എസ്.എഫ്
എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ മലപ്പുറം ജില്ലാ തീരദേശ റിലീഫ് കിറ്റ് വിതരണം ചെയ്തു
പൊന്നാനി: നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം കുടുംബങ്ങള്‍ താമസിക്കുന്ന തീരദേശ മേഖലയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂന്നി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി ആവശ്യപ്പെട്ടു. സമ്പത്ത് ചെലവഴിക്കുന്നവര്‍ അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു. റമദാന്‍ കാമ്പയിന്റെ ഭാഗമായി യു.എ.ഇ. എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ തീരദേശ റിലീഫ് വിതരണോദ്ഘാടനം വെളിയങ്കോട് അയ്യോട്ടിച്ചിറ മജ് ലിസുന്നൂര്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എം. റഫീഖ് അഹമദ് അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് അംഗീകൃത ശാഖകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് തീരദേശ മേഖലയിലെ ക്ലസ്റ്റര്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും. ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് മുത്തുമോന്‍ തങ്ങള്‍, ടി.എ.റശീദ് ഫൈസി, അബ്ദുറസാഖ് പുത്തന്‍പള്ളി, ഹാജി ഇമ്പാവു മുസ്‌ലിയാര്‍, കെ.മുബാറക് മൗലവി, ഐ.പി അബു തിരൂര്‍, എന്‍.കെ മാമുണ്ണി, മൊയ്തുട്ടി ഹാജി, ജാഫര്‍ അയ്യോട്ടിച്ചിറ, സുബൈര്‍ ദാരിമി, യാസിര്‍ മൊയ്തുട്ടി, സി.എം അശ്‌റഫ് മൗലവി പുതുപൊന്നാനി, ജംശീര്‍ മരക്കടവ്, അബൂബക്കര്‍ ഫൈസി, ഫാറൂഖ് വെളിയങ്കോട്, ഇ.കെ ജുനൈദ്, ഇബ്‌റാഹിം ഫൈസി, പി.എം ആമിര്‍ പ്രസംഗിച്ചു. സി.കെ റസാഖ് സ്വാഗതവും എസ്‌കെഎസ്എസ്എഫ് മേഖലാ ജനറല്‍ സെക്രട്ടറി വി.എ ഗഫൂര്‍ നന്ദിയും പറഞ്ഞു. ബദര്‍ അനുസ്മരണവും ഇഫ്ത്താറും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."