അപകീര്‍ത്തി തിരിച്ചടിയായി; കേംബ്രിജ് അനലിറ്റിക്ക പൂട്ടുന്നു
ലണ്ടന്‍: ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ കമ്പനി കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാപാരത്തില്‍ തകര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
2014 മുതല്‍ ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് നിരവധി ഇടപാടുകാരെയാണ് കമ്പനിക്ക് നഷ്ടമായത്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യാപാരം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തിച്ചുവെന്നതാണ് കമ്പനിയുമായി ബന്ധപ്പെട്ട പ്രധാന ആരോപണം. ബ്രിട്ടനിലെ ബ്രക്‌സിറ്റ് കാലത്തും രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇന്ത്യയിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കേംബ്രിജ് അനലിറ്റിക്ക ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ലോകത്താകെ എട്ട് കോടി എഴുപത് ലക്ഷത്തിലധികം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍നിന്ന് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. എന്നാല്‍ കമ്പനി പൂട്ടുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."