മത്സരയോട്ടം കൊളത്തൂരില്‍ ബസ്സുകള്‍ തമ്മിലിടിച്ചു.ഒഴിവായത് വന്‍ അപകടം.
കൊളത്തൂര്‍ :ആദ്യകാലത്ത് പ്രെസ്റ്റ് ബസ് സാര്‍വ്വീസ് മാത്രമായിരുന്നു കൊളത്തൂര്‍ വഴി സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ പെരിന്തല്‍മണ്ണ വളാഞ്ചേരി നൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചതു മുതല്‍ പ്രൈവറ്റ് ബസ് ജീവനക്കാരും,കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരും തമ്മില്‍ മത്സരയോട്ടം തുടങ്ങി.
പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം ഈ മത്സരയോട്ട പ്രക്രിയ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ഇന്നലെ രാവിലെ 9 മണിയോടെ കൊളത്തൂര്‍ സ്റ്റാന്റ് വിട്ട സ്വകാര്യ ബസ്സില്‍ അതേസമയം അതെറൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ്
വന്നിടിച്ചതും ഈ കിടമത്സരം മൂലമാണ്.
ബസ്റ്റാന്റിനു സമീപത്തെ കടയിലേക്ക് ബസുകള്‍ നുരഞ്ഞു കയറി.
സമീപത്ത് കാല്‍നടയാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
സ്‌കൂള്‍ സമയത്തുപോലും ബസ്സുകളുടെ ഈ മത്സരയോട്ടത്തില്‍ സംഭവിക്കുന്ന അപകടങ്ങളും കയ്യാങ്കളികളും പെരിന്തല്‍മണ്ണ വളാഞ്ചേരി റൂട്ടില്‍ തുടര്‍ക്കഥയാവുകയാണ്.
കുറുപ്പത്താല്‍ ബസ്റ്റാന്റില്‍ കയറാതെ പല ബസുകളും റോട്ടിലിട്ട് തിരിക്കുന്നതും ഇവിടെ പതിവ് കാഴ്ച്ചയാണ്.
മലപ്പുറത്തേക്ക് പോകുന്ന ചെറു വാഹനക്കള്‍ ബസിന് തൊട്ട് പിറകിലൂടെ സഞ്ചരിച്ച് വരുമ്പോള്‍ മുന്‍പിലെ ബസ് പെട്ടെന്ന് ബ്രേക്കിട്ട് ബസ്റ്റാന്റിലേക്ക് റിവേഴ്‌സ് എടുക്കുന്നതോടെ പിറകുവശത്തെ വാഹനത്തില്‍ തട്ടി നിരവധി തവണ ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്.
ബസ് ജീവനക്കാരുടെ മത്സരയോട്ടം കാരണത്താല്‍ പല തവണ ചെറുവാഹനങ്ങളും അഴുക്ക് ചാലുകളിലേക്ക് വീഴുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."