HOME
DETAILS

പ്രനാധമന്ത്രി ആവാസ് യോജന: ജില്ലയ്ക്ക് 22045 വീടുകള്‍

  
backup
June 22 2016 | 00:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%be%e0%b4%a7%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8

സ്വന്തം ലേഖകന്‍


മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പി.എം.എ.വൈ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി 2016-17 സാമ്പത്തിക വര്‍ഷം ജില്ലക്ക് അനുവദിച്ചത് 22045 പുതിയ വീടുകള്‍. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സര്‍വെ ലിസ്റ്റില്‍ ഉള്‍പ്പെട്ട വാസയോഗ്യമായ വീടില്ലാത്ത ഗുണഭോക്താക്കള്‍ക്കാണ് വീടുകള്‍ അനുവദിക്കുക. ഐ.എ.ഐ ഭവനപദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന) എന്ന പേരില്‍ പുനര്‍ നാമകരണ ചെയ്താണ് നടപ്പിലാക്കുന്നത്.
ബന്ധപ്പെട്ട വി.ഇ.ഒമാര്‍ ലിസ്റ്റ് പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ജൂലൈ അഞ്ചിനകം ബന്ധപ്പെട്ട ഗ്രാമസഭകള്‍ കൂടി അംഗീകരിക്കണമെന്ന് ജില്ലാ ദാരിദ്രലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുടെ നിര്‍ദേശം. അതേസമയം 2011ലെ സാമൂഹിക സാമ്പത്തിക ജാതി സര്‍വെ പ്രകാരം വീടുകള്‍ അനുവദിക്കുമ്പോള്‍ അര്‍ഹര്‍ക്ക് ലഭിക്കില്ലെന്ന് ആക്ഷേപമുണ്ട്. സെന്‍സസ് പ്രകാരം 25090 പേരാണ് ജില്ലയില്‍ ഭവനരഹിതരായിട്ടുള്ളത്. എന്നാല്‍ 2011ല്‍ നടന്ന സെന്‍സസായതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നിലവില്‍ സ്വന്തമായി വീടുണ്ട്. ഇവരെ ഒഴിവാക്കി പുതിയതായി അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടുമില്ല. അതുകൊണ്ട്തന്നെ പുതിയ നിര്‍ദേശപ്രകാരം പദ്ധതി നടപ്പിലാകുമ്പോള്‍ അനുവദിക്കപ്പെടുന്ന വീടുകളുടെ എണ്ണം ഗണ്യമായി കുറയും. കുറ്റമറ്റ ലിസ്റ്റിനായി അടുത്ത സെന്‍സസ് വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. വീടില്ലാത്തവരുടെ മുഴുവന്‍ വിവരവും സാമൂഹികസാമ്പത്തികജാതി സെന്‍സസ് പ്രകാരം ലഭ്യമാണെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് നടന്ന സര്‍വേ ആയതിനാല്‍ അതിന് ശേഷം വിവിധ പദ്ധതികള്‍ വഴി വീട് ലഭിച്ചവരും അതുപ്രകാരം പുതിയ ഗുണഭോക്താക്കളാവും. ഇവര്‍ വി.ഇ.ഒമാരുടെ പരിശോധനാ സമയത്ത് പുറത്താവുകയും ചെയ്യും. സെന്‍സസിന് ശേഷമുണ്ടായ കുടുംബങ്ങള്‍ക്ക് അവര്‍ വീടിന് അര്‍ഹരാണെങ്കിലും ഈ ലിസ്റ്റില്‍ ഇടംകിട്ടുകയുമില്ല.
പദ്ധതിക്ക് വേണ്ടി 2015ല്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ വീട് ലഭിക്കാത്തവരായി വിവിധ പഞ്ചായത്തുകളില്‍ ധാരാളം പേര്‍ ബാക്കിയുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും വീട് കാത്തുനില്‍ക്കുന്നവരുമടക്കം ആയിരക്കണക്കിന് കുടുംബങ്ങള്‍ പുതിയ സാഹചര്യത്തില്‍ പദ്ധതിക്ക് പുറത്താകും. കഴിഞ്ഞ വര്‍ഷം 6663 വീടുകള്‍ ജില്ലക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ 22045 വീടുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് പ്രയോജനമൊന്നുമില്ല. എന്നാല്‍ സംസ്ഥാനസര്‍ക്കാറിന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചിട്ട് ദിവസങ്ങളായെങ്കിലും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടാണോ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്തവ് പിന്‍വലിക്കുവാനോ തയാറായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  15 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  15 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  15 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  15 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  15 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  15 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  15 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  15 days ago