HOME
DETAILS

ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി വായിച്ചുവളരും

  
backup
June 22 2016 | 01:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3


മലപ്പുറം: സ്‌കൂളുകളിലെ ലൈബ്രറികള്‍ വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി പി.ടി.എ യുടെ സഹായത്തോടെ ലൈബ്രറിയന്മാരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സ്‌കൂള്‍ ലൈബ്രേറിയന്‍മാര്‍ക്കായി നടത്തിയ ശില്‍പശാലയില്‍ തീരുമാനമായി. നിലവില്‍ മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ തന്നെയാണ് ലൈബ്രറിയുടെയും ചുമതല വഹിക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാകുന്നതിന് തടസമാവുന്നുണ്ട്. അതിനാല്‍ ജില്ലയിലെ തന്നെ ചില സ്‌കൂളുകള്‍ നടപ്പാക്കിയത് പോലെ ലൈബ്രേറിയന്‍ നിയമനം പി.ടി.എ യെ ചുമതലപ്പെടുത്തുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുള്ള അറിയിച്ചു. ഇതിനായി വിദ്യാഭ്യാസ ജില്ലാതലത്തില്‍ പി.ടി.എ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും. സ്‌കൂള്‍ സമയം കഴിഞ്ഞും ലൈബ്രറി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.
പി.എന്‍. പണിക്കരുടെ സ്മരണയ്ക്കായുള്ള വായനാവാരം പരിപാടികളോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ശില്‍പശാല നടത്തിയത്. ഒരു സബ് ജില്ലയില്‍ നിന്നും ലൈബ്രറിയുടെ ചുമതലയുള്ള മൂന്ന് പേര്‍ വീതമാണ് പങ്കെടുത്തത്. സ്‌കൂള്‍ ലൈബ്രറികള്‍ കാര്യക്ഷമമാക്കാനുള്ള വിവിധ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. സ്‌കൂളുകളിലും വീടുകളിലും വിദ്യാര്‍ഥികള്‍ക്ക് വായനയ്ക്ക് സൗകര്യമൊരുക്കി ആസ്വാദനകുറിപ്പുകള്‍ നിക്ഷേപിക്കാനുള്ള എഴുത്ത് പെട്ടികള്‍ സ്ഥാപിക്കുകയും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുകയും ചെയ്യണം. ലൈബ്രറിക്കായി പ്രത്യേക മുറി സജ്ജമാക്കണം.
പഴയ ഗ്രന്ഥങ്ങളും മാസികകളും ഡിജിറ്റലൈസ് ചെയ്യണം. വായനയ്ക്കായി പരമ്പരാഗത രീതികള്‍ക്കൊപ്പം പുതിയ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തണം. സ്‌കൂളുകള്‍ക്ക് തൊട്ടടുത്തുള്ള പൊതു വായനശാലകളില്‍ നിന്നും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് നടപ്പാക്കാം. ലൈബ്രറി സൗകര്യങ്ങളൊരുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, മറ്റ് സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ സഹായം തേടണം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സര്‍ഗാത്മക സൃഷ്ടികള്‍ പ്രസിദ്ധീകരിച്ച് പ്രോത്സാഹനം നല്‍കണം. കുട്ടുകളിലൂടെ രക്ഷിതാക്കളിലും വായനാശീലം വളര്‍ത്തണം. മികച്ച സ്‌കൂള്‍ ലൈബ്രറികള്‍ക്കും നന്നായി വായിക്കുന്ന അധ്യാപകനും അവാര്‍ഡ് നല്‍കുന്നത് പരിഗണിക്കും തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.
ഇ-ലൈബ്രറിയുടെ സാധ്യതകളെക്കുറിച്ച് ഐ.ടി.@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ ഹബീബ് റഹ്മാന്‍ സംസാരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭ കുമാരി, അസി. അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago