HOME
DETAILS
MAL
ഇന്ധന മോഷണം; വിദ്യാര്‍ഥികള്‍ പിടിയില്‍
backup
March 11 2017 | 19:03 PM
വടക്കാഞ്ചേരി: റെയില്‍വേ സ്റ്റേഷന് പാര്‍ക്കിങ്ങ് എരിയയില്‍ നിന്ന് വാഹനങ്ങളിലെ ഇന്ധനം ഊറ്റുകയായിരുന്ന രണ്ട് വിദ്യാര്‍ഥികളെ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് പിടികൂടി പൊലിസിലേല്‍പ്പിച്ചു. മങ്കര സ്വദേശികളാണ് പിടിയിലായത്. പാര്‍ക്കിങ്ങ് എരിയയില്‍ നിന്ന് ഇന്ധനം നഷ്ടപ്പെടുന്നത് പതിവായിരുന്നു.
ഇത് സംബന്ധിച്ച് നിരവധി പരാതിയും നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് കരാറുകാരന് നിരീക്ഷണം ശക്തമാക്കിയതോടെയാണ് വിദ്യാര്‍ഥികളെ കണ്ടെത്തുന്നത്. ചോദ്യം ചെയ്ത കരാറുകാരനെ ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
ഇതോടെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെടുകയും പൊലിസിനെ വിളിച്ച് വരുത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."