ജില്ലയില്‍ 97.21 ശതമാനം വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന വിജയവുമായി തലസ്ഥാന ജില്ല. 97.21 ആണ് വിജയശതമാനം. 37,165 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 36,127 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ജയിച്ചവരില്‍ 18,100 ആണ്‍കുട്ടികളും 18,027 പെണ്‍കുട്ടികളുമുണ്ട്.
97.85 ശതമാനം വിജയം കൊയ്ത നെയ്യാറ്റില്‍കരയാണ് തലസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളില്‍ ഒന്നാമത്. ആകെ പരീക്ഷയെഴുതിയ 11,724 വിദ്യാര്‍ഥികളില്‍ 11,472 വിദ്യാര്‍ഥികളും വിജയിച്ചു. 11,773 വിദ്യാര്‍ഥികളില്‍ 11,512ഉം ജയിച്ച തിരുവനന്തപുരമാണ് രണ്ടാമത്. 97.78 ആണ് വിജയ ശതമാനം. 96.16 വിജയശതമാനം നേടിയ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ആകെ എഴുതിയ 13,668 വിദ്യാര്‍ഥികളില്‍ 13,143പേര്‍ വിജയിച്ചു.
നൂറുമേനി വിജയം കൊയ്ത വിദ്യാലയങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. തിരുവനന്തപുരം റവന്യൂ ജില്ലയില്‍ 3,215പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 983 ആണ്‍കുട്ടികളും 2232 പെണ്‍കുട്ടികളുമാണ് എല്ലാവിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം 2,151 വിദ്യാര്‍ഥികളാണ് സമ്പൂര്‍ണ എ പ്ലസ് കരസ്ഥമാക്കിയത്.
ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ എസ്.സി വിഭാഗത്തില്‍ 2,195, എസ്.ടി 192, ഒ.ബി.സി 8464 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി.
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ എസ്.സി 1550, എസ്.ടി 49, ഒ.ബി.സി 7086 പേരും നെയ്യാറ്റിന്‍കരയില്‍നിന്ന് എസ്.സി 1257, എസ്.ടി 52, ഒ.ബി.സി 8239പേരും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ. പ്ലസ് നേടിയത് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്നാണ്. 1,282പേര്‍. നെയ്യാറ്റിന്‍കരയില്‍ 1,044 വിദ്യാര്‍ഥികളും തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ 8,89 വിദ്യാര്‍ഥികളും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."