മഹല്ല് വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ വഖഫ്ബോര്‍ഡ് ഉത്തരവ്
ചെന്ത്രാപ്പിന്നി: കാന്തപുരം വിഭാഗം ഭരണം നടത്തുന്ന കുട്ടമംഗലം മുസ്ലിം ജമാഅത്ത് ഭരണസമിതിയുടെ 2010 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളിലെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ കേരള വഖഫ് ബോര്‍ഡ് ഉത്തരവിറക്കി.
വഖഫ് ബോര്‍ഡിന്റെ തൃശൂര്‍ ഡിവിഷണല്‍ ഓഫിസര്‍ക്കാണ് ഓഡിറ്റിങ്ങിന്റെ ചുമതല നല്‍കിയിട്ടുള്ളത്. കേരള വഖഫ് സംരക്ഷണ സമിതി ചെയര്മാന് അഡ്വ: ഷാനവാസ് കാട്ടകത്ത് മുഖേന കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് മുഹമ്മദ് ഉബൈദുള്ള സമര്‍പ്പിച്ച ഹരജിയിലാണ് വഖഫ് ബോര്‍ഡ് ഉത്തരവ്.
കാലാവധി കഴിഞ്ഞിട്ടും ഭരണത്തില്‍ തുടരുന്ന നിലവിലെ ഭരണസമിതി മഹല്ലിലെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അവതരിപ്പിച്ചിട്ടില്ലെന്നും മഹല്ല് ഭരണഘടന പ്രകാരം വിളിച്ചു ചേര്‍ക്കേണ്ട വാര്‍ഷിക പൊതുയോഗങ്ങള്‍ നടത്തിയിട്ടില്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി വരവ് ചെലവ് കണക്കുകള്‍ മഹല്ല് നിവാസികള്‍ക്ക് മുന്പില് അവതരിപ്പിക്കാതെയും വാര്‍ഷിക പൊതുയോഗങ്ങള്‍ വിളിച്ചു കൂട്ടാതെയും എകാധിപത്യ ഭരണം നടത്തി പോന്നിരുന്ന മഹല്ല് ഭരണസമിതിക്ക് വഖഫ് ബോര്‍ഡ് ഉത്തരവ് തിരിച്ചടിയായി.
ഓഡിറ്റിങ്ങ് റിപ്പോര്‍ട്ട് ലഭ്യമാകുന്നത് വരെ മഹല്ലില്‍ ഇലക്ഷന് നടത്തുന്നത് നിരോധിച്ചു കൊണ്ട് നേരത്തെ വഖഫ് ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. മഹല്ലിന്റെ കീഴിലുള്ള കോരറയിലെ വഖഫ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അനുബന്ധ ഹരജി വഖഫ് ബോര്‍ഡിന്റെ പരിഗണനയിലാണ്.
ഈ ഭൂമി കൈയേറ്റം സംബന്ധിച്ച് മുന്‍പ് നല്കിയ പരാതിയില്‍ ബോര്‍ഡ് അന്വേഷണം നടത്തുകയും ഭൂമി കൈയേറ്റം നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. മഹല്ല് ഭരണസമിതിക്ക് പുറമെ കെ.എസ്.ഇ.ബിയും ഈ കേസില്‍ എതിര് കക്ഷികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."