പാടത്ത് മണ്ണിനടിയില്‍നിന്നു തീയും പുകയും ഉയരുന്നു
ഇരിങ്ങാലക്കുട: കല്ലൂര്‍ പാടംവഴിയില്‍ പാടത്ത് മണ്ണിനടിയില്‍ നിന്നു തീയും പുകയും ഉയരുന്ന സംഭവത്തില്‍ മണ്ണ് പരിശോധനക്ക് അയച്ചു. സ്ഥലത്ത് സ്‌ഫോടന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാക്കനാട്ട് ലബോറട്ടറിയിലേക്കാണ് മണ്ണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സ്ഥലം കുഴിച്ച് നോക്കാന്‍ പറ്റുകയുള്ളുവെന്ന നിലപാടിലാണ് അധികൃതര്‍. സംഭവത്തെകുറിച്ച് വ്യക്തത വരാത്ത സാഹചര്യത്തില്‍ ഫോറന്‍സിക് വിഭാഗവും ഇന്നലെ രാവിലെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സ്ഥലം സന്ദര്‍ശിച്ചു.
എട്ടു വര്‍ഷം മുന്‍പ് മേഖലയിലെ ടയര്‍ നിര്‍മാണ കമ്പനിയില്‍ നിന്നുള്ള രാസമാലിന്യം ഇവിടെ വന്‍തോതില്‍ തള്ളിയതാകാം ഇപ്പോള്‍ തീയും പുകയുമുണ്ടാകാന്‍ കാരണമെന്ന് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ രാജീവ് പറഞ്ഞു. കല്‍ക്കരി വേസ്റ്റില്‍ കാര്‍ബണും പൊട്ടാഷും സള്‍ഫറും അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവ കത്തുന്നതിനിടെയുള്ള രാസപ്രവര്‍ത്തനത്തിലൂടെ തീയും പുകമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രദേശത്ത് ഇതുപോലെ പലയിടത്തും രാസവസ്തുക്കള്‍ അടിഞ്ഞുകിടപ്പുണ്ടാകാമെന്നും സ്ഥലം കുഴിച്ചു നോക്കുമ്പോള്‍ സ്‌ഫോടനത്തിനുള്ള സാധ്യതയുണ്ടെന്നുമാണ് വിദഗ്ധ അഭിപ്രായം. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പുക കണ്ട പ്രദേശം കയര്‍ കെട്ടി തിരിക്കുകയും നാട്ടുകാര്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്. ഇരിങ്ങാലക്കുട തഹസില്‍ദാര്‍ ഐ.ജെ മധുസൂദനന്‍, ബോംബ് സ്‌ക്വാഡ് അംഗങ്ങളായ വിക്ടര്‍ ഡേവിഡ്, ടി.എസ് ബാബുരാജ്, ടി.സി ജിലീഷ്, പുതുക്കാട് സി.ഐ എസ്.പി സുധീരന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."