HOME
DETAILS

മാവോയിസ്റ്റ് സംഘടനാ പിളര്‍പ്പ്: രഹസ്യാന്വേഷണ വിഭാഗം നുഴഞ്ഞുകയറിയെന്ന് മാവോയിസ്റ്റ് നേതാവ്

  
backup
March 11 2017 | 19:03 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%bf%e0%b4%b3%e0%b4%b0

പാലക്കാട് : സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങള്‍ക്കെതിരേ സായുധപോരാട്ടം നടത്താനുള്ള തയാറെടുപ്പുമായി നാലുഗ്രൂപ്പുകളായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ ഒരുനേതൃത്വത്തിനുകീഴില്‍ ലയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിളര്‍ന്നതിനുപിന്നില്‍ സംഘടനയില്‍ നുഴഞ്ഞുകയറിയ പൊലിസ് ഇന്റലിജന്‍സ് വിഭാഗമാണെന്ന് മാവോയിസ്റ്റ് നേതാവിന്റെ വെളിപ്പെടുത്തല്‍.


ഇക്കാര്യത്തില്‍ തമിഴ്‌നാട് പൊലിസിന്റെ ക്യൂ ബ്രാഞ്ച്, കേരള പൊലിസിന്റെ സി. ബി. സി. ഐ. ഡി, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ഐ. ബി എന്നീ വിഭാഗങ്ങളുടെ അംഗങ്ങള്‍ വിവിധ യൂനിറ്റുകളിലൂടെ സംഘടനയില്‍ കയറിപ്പറ്റിയത് നേതൃത്വത്തിനു തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ഇത്ര പെട്ടെന്ന് സംഘടന പിളരാന്‍ കാരണമെന്നും പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ മേട്ടുപ്പാളയം സ്വദേശിയായ നേതാവ് 'സുപ്രഭാത'ത്തോട് വ്യക്തമാക്കി. നാലുഗ്രൂപ്പുകളുടെ ലയനത്തിനുശേഷം നടന്ന പഠന ക്ലാസുകളില്‍ പുതുമുഖങ്ങളെ നാലുഗ്രൂപ്പുകള്‍ക്കും പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി.


എല്ലാഗ്രൂപ്പുകാരും ഇവരെ ഇതര ഗ്രൂപ്പുകളിലെ പ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ സംഭവം പുറത്തായ സാഹചര്യത്തില്‍ പഴയപോലെ സംഘടനയെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിലേക്ക് കൊണ്ടുവരിക അപ്രായോഗികവും അപകടകരവുമാണെന്നും നേതാവ് വ്യക്തമാക്കി.
സംസ്ഥാനത്തെ മലയോരമേഖലകള്‍, പ്രത്യേകിച്ച് ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിവിധ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ ലയനത്തിന്റെ ചൂടാറും മുന്‍പേ സംഘടനയെ പിളര്‍ത്താനായത് കേന്ദ്ര-സംസ്ഥാന ആഭ്യന്തരവകുപ്പുകള്‍ക്കും ചില്ലറ ആശ്വാസമല്ല നല്‍കുന്നത്. കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സമാധാനാന്തരീക്ഷത്തിനു വന്‍ഭീഷണിയാകുമായിരുന്ന തരത്തിലുള്ള നീക്കങ്ങളാണ് മാവോയിസ്റ്റുകളില്‍ നിന്നും നേരിടേണ്ടിയിരുന്നത്.


ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാടുകാണിദളം, കബനിദളം, ഭവാനിദളം, ശിരുവാണിദളം എന്നീ നാലുഗ്രൂപ്പുകളായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ ഒറ്റസംഘടനയായി ഈയടുത്തകാലത്താണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്.


നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സി. പി. ഐ മാവോയിസ്റ്റ് കേന്ദ്രഅംഗങ്ങളായ കുപ്പുദേവരാജിന്റേയും അജിതയുടെയും മരണത്തിന് പ്രതികാരം ചോദിക്കുക സംയുക്ത മാവോയിസ്റ്റ് മൂവ്‌മെന്റ് ആയിരിക്കുമെന്നാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്നിരുന്ന സൂചനകള്‍.


ഇതിനുള്ള മുന്നൊരുക്കങ്ങള്‍ സംഘടനയില്‍ നടന്നുവരുന്നതിനിടെയാണ് മാവോയിസ്റ്റ് സംഘടന പിളര്‍ന്നത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സായുധപോരാട്ടത്തിന് ഒരു സാധുതയുമില്ലെന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ സമരത്തിനിറങ്ങിയാല്‍ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നുമുള്ള വാദം ഉയര്‍ത്തിയാണ് സംഘടനക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ജനകീയ വിഷയങ്ങളില്‍ ജനാധിപത്യരീതിയിലുള്ള സമരങ്ങള്‍ സംഘടിപ്പിക്കുകയും അതിലൂടെ പൊതുജനങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യണമെന്ന വാദം ഉയര്‍ത്തി സംഘടനക്കുള്ളില്‍ തര്‍ക്കങ്ങളുണ്ടാക്കിയാണ് മാവോയിസ്റ്റുകള്‍ വീണ്ടും പഴയപോലെ നാലുഗ്രൂപ്പുകളായി പിരിയാന്‍ സാഹചര്യമുണ്ടാക്കിയതെന്നും ഇതോടെ വ്യക്തമാകുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago