ഗാന്ധിഭവനിലെ വിജയത്തിളക്കം
പത്തനാപുരം: ജീവിതത്തിന്റെ വിഷമവീഥികളില് നിന്നും ഗാന്ധിഭവന്റെ മകള്‍ വൃന്ദയും വിജയത്തിളക്കത്തിലേക്ക്.
ഇത്തവണ ഗാന്ധിഭവനില്‍ നിന്നും വൃന്ദമാത്രമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുണ്ടായിരുന്നത്. കഴിഞ്ഞ തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലും ഗാന്ധിഭവനിലെ കുട്ടികള്‍ നൂറുമേനി വിജയം കരസ്ഥമാക്കിയിരുന്നു.
പത്തനാപുരം മൗണ്ട് താബോര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് വൃന്ദ.
വൃന്ദയ്ക്ക് ഒന്നരവയസുള്ളപ്പോഴാണ് പിതാവ് ഉപേക്ഷിച്ചു പോകുന്നത്. പിന്നീട് മാതാവ് ബീന കൂലിപ്പണി ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ മാതാവിന് അസുഖം ബാധിച്ച് ചികിത്സയിലായതോടെ വൃന്ദയുടെയും സഹോദരി വിസ്മയയുടെയും പഠനം മുടങ്ങുന്ന അവസ്ഥയിലെത്തി.
ഇതോടെയാണ് ഗാന്ധിഭവന് ഇവരെ ഏറ്റെടുത്തത്. രണ്ടുവര്‍ഷം മുന്‍പാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ വൃന്ദയും സഹോദരി ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ വിസ്മയയും ഗാന്ധിഭവനിലെത്തുന്നത്.
കലഞ്ഞൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ സഹോദരി വിസ്മയയും കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."