HOME
DETAILS
MAL
രണ്ടു രോഗങ്ങള്‍ക്ക് ഒരേ പേരില്‍ മരുന്ന്; മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
backup
March 11 2017 | 19:03 PM
തിരുവനന്തപുരം: വ്യത്യസ്ത രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വിപണിയില്‍ ഒരേപേരില്‍ വില്‍ക്കുന്നതിനെ കുറിച്ച് അന്വേഷിച്ചു വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ബെക്സോര് അതേപേരില്‍ നേത്രരോഗങ്ങള്‍ക്കുള്ള മരുന്നായി വിപണിയില്‍ ലഭിക്കുന്നു.
മെഡ്സോള് എന്ന പേരില്‍ ലഭിക്കുന്ന മരുന്നു ശസ്ത്രക്രിയക്കു രോഗികളെ മയക്കാനും ഉദരരോഗചികിത്സക്കും ഉപയോഗിക്കുന്നു.
ട്രൈജം എന്ന പേരിലും രണ്ടു രോഗങ്ങള്‍ക്കു മരുന്നു ലഭിക്കുന്നു. ഒന്നു ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മുട്ടുവേദനക്കുള്ള വിറ്റാമിന്‍ ഗുളികയും മറ്റൊന്നു പ്രമേഹത്തിന് ഉപയോഗിക്കുന്നതും.
പൊതുപ്രവര്‍ത്തകനായ മാത്യൂ വര്‍ഗീസ് സമര്‍പിച്ച പരാതിയിലാണു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."