'ജീവനക്കാരില്ലാത്ത സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം വാങ്ങി ജോലിനോക്കാന്‍ തയാര്‍'
തിരുവനന്തപുരം: ജീവനക്കാരില്ലാത്ത സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം വാങ്ങി പോയി ജോലിനോക്കാന്‍ തയാറാണെന്ന് കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ. ഒരു ഓഫിസുകളിലും യൂനിയന്‍ നേതാക്കളായിട്ടുള്ളവര്‍ തമ്പടിച്ചിരിക്കുന്നില്ലെന്നും ചീഫ് ഓഫിസില്‍ അദര്‍ഡ്യൂട്ടി ചെയ്തിരുന്ന 37 കണ്ടക്ടര്‍മാര്‍ പുറത്തുപോയപ്പോള്‍ അതില്‍ ഒരാള്‍പോലും കെ.എസ്.ആര്‍.ടി.എയുടെ അംഗമായിരുന്നില്ലെന്നും ജനറല്‍ സെക്രട്ടറി സി.കെ ഹരികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുനരുദ്ധാരണ നടപടികളുടെ ഭാഗമായി വാങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച 1000 ബസുകളില്‍ ശേഷിക്കുന്ന 900 ബാക്കികൂടി ഉടന്‍ വാങ്ങുകയും പി.എസ്.സി അഡൈ്വസ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുകയും വേണം.
ഷെഡ്ഡില്‍ കിടക്കുന്ന ബസുകള്‍ പുറത്തിറക്കുന്നതിന് ആവശ്യമായ സ്‌പെയര്‍പാട്‌സുകളും ടയറും ലഭ്യമാക്കുന്നതിന് മാനേജ്‌മെന്റ് നടപടി സ്വീകരിക്കണം. ദിവസവും ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന വര്‍ധനവാണ് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും കെ.എസ്.ആര്‍.ടി.സിക്ക് നേട്ടമുണ്ടാകാതിരിക്കാനുള്ള ഒരു കാരണം.
പുനരുദ്ധാരണ നടപടികളുടെ ഭാഗമായി ഇടത് മുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൊഴിലാളികള്‍ ഉള്‍ക്കൊള്ളണമെന്നും തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ.എസ്.ആര്‍.ടി.ഇ.എ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."