കേരളത്തിലും അസഹിഷ്ണുത വിതയ്ക്കാന്‍ ശ്രമം: മന്ത്രി എ.സി മൊയ്തീന്
തിരുവനന്തപുരം: പുരോഗമനാശയങ്ങളുടെ വിളഭൂമിയും മഹത്തായ പാരമ്പര്യവുമുള്ള കേരളത്തില്‍പോലും അസഹിഷ്ണുതയുടെ വിഷവിത്തുകള്‍ കുഴിച്ചിടാനും വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുïെന്നത് കാണാതെ പോകരുതെന്ന് മന്ത്രി എ.സി മൊയ്തീന്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായ ആര്‍ട്ട് ഡീടൂര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കലാസംഘത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന് ലെനിന് രാജേന്ദ്രന് നിര്‍വ്വഹിച്ചു. കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ്, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന് കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജു, യൂത്ത് കമ്മീഷന് ചെയര്പേഴ്സന് ചിന്താ ജെറോം, മാധ്യമപ്രവര്ത്തകന് ഗൗരീദാസന്‍ നായര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ മഹേഷ് കക്കത്ത്, അഫ്സല് കുഞ്ഞുമോന്, സന്തോഷ് കാല, എസ്. സതീഷ്, യുവജനക്ഷേമ ബോര്‍ഡ് സെക്രട്ടറി ആര്.എസ് കണ്ണന് പ്രസംഗിച്ചു.
തുടര്‍ന്ന് മാമാങ്കം ഡാന്‍സ് കമ്പനി അവതരിപ്പിച്ച നൃത്തപരിപാടി 'ധീര', കലാസംഘങ്ങള്‍ അവതരിപ്പിച്ച നാടകം എന്നിവയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."