HOME
DETAILS
MAL
മതേതര വോട്ടുകള്‍ ഭിന്നിച്ചത് ബി.ജെ.പിക്കു നേട്ടമായി: ചെന്നിത്തല
backup
March 11 2017 | 19:03 PM
കാസര്‍കോട്: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് മതേതര വോട്ടുകള്‍ ഭിന്നിച്ചതു മൂലമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് ഘടകങ്ങളാണ് യു.പിയില്‍ ബി.ജെ.പിക്കു ഭരണം നേടാന്‍ സഹായിച്ചത്. ഭരണ വിരുദ്ധ വികാരവും മതേതര വോട്ടുകളുടെ ഭിന്നിപ്പും തിരിച്ചടിയായി. വര്‍ഗീയ ശക്തികളെ തൂത്തെറിയാന്‍ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."