കെ.പി.സി.സിക്ക് പുതിയ അധ്യക്ഷന്‍: ചര്‍ച്ച സജീവമാക്കി ഗ്രൂപ്പുകള്‍
തിരുവനന്തപുരം: അപ്രതീക്ഷിത നീക്കത്തിലൂടെ വി.എം സുധീരന്‍ ഉപേക്ഷിച്ച കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ നീക്കം സജീവമാക്കി. ഒരു ഡസനോളം നേതാക്കളാണ് കസേരയില്‍ നോട്ടമിട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി കെ.പി.സി.സി അധ്യക്ഷനാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഹൈക്കമാന്റ് നിര്‍ബന്ധിച്ചാല്‍ മാത്രം എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. എ.കെ ആന്റണിക്ക് താല്‍പര്യമില്ലെന്നത് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് നിര്‍ബന്ധിക്കുന്നതിന് തടസമാണ്.
സുധീരന്‍ രാജിവച്ചതോടെ തങ്ങള്‍ക്ക് അധ്യക്ഷ സ്ഥാനം വേണമെന്ന അവകാശവാദം എ ഗ്രൂപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അധ്യക്ഷനാകാന്‍ ഇല്ലെങ്കില്‍ ബെന്നി ബഹനാന്‍, കെ.സി ജോസഫ് എന്നിവരില്‍ ഒരാളെയാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്.
എന്നാല്‍, ഇരുവരെയും ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പുകാരനായ കെ സുധാകരനുവേണ്ടിയും നീക്കം സജീവമാണ്. മലബാര്‍ മേഖലയ്ക്ക് പ്രാതിനിധ്യമെന്ന അവകാശവാദമാണ് സുധാകരന്‍ ഉയര്‍ത്തുന്നത്. വി.ഡി സതീശനും അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഗ്രൂപ്പും സാമുദായിക സമവാക്യവും ഇരുവരുടെയും സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു.
ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രസിഡന്റ് പദത്തിനായി നീക്കം നടത്തുമ്പോഴും പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ഐ ഗ്രൂപ്പിന്റെ അവകാശവാദം എ ഗ്രൂപ്പിനെ അസ്വസ്ഥരാക്കുന്നത് തിരിച്ചറിഞ്ഞാണ് ചെന്നിത്തലയുടെ നീക്കം.
അതിനിടെ, എ, ഐ ഗ്രൂപ്പുകളുടെ പിന്‍തള്ളി പി.ടി തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ഒരു വിഭാഗം നീക്കം സജീവമാക്കി. എ.കെ ആന്റണിയുടെയും വി.എം സുധീരന്റെയും പിന്തുണയോടെ പി.ടി തോമസിനെ ഹൈക്കമാന്‍ഡ് നോമിനിയായി കൊണ്ടുവരാനാണ് ശ്രമം. ഉമ്മന്‍ചാണ്ടിയും പഴയ വിശ്വസ്തനെ അംഗീകരിക്കുമെന്നാണ് പി.ടിക്കായി രംഗത്തുള്ളവരുടെ പ്രതീക്ഷ. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ എ ഗ്രൂപ്പും എതിര്‍ക്കാനിടയില്ല. എന്നാല്‍, ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടുകളുടെ പേരില്‍ ക്രൈസ്തവ സഭയുമായുള്ള ഭിന്നത പി.ടി തോമസിന് വിലങ്ങു തടിയാവുമെന്ന ആശങ്കയുമുണ്ട്.
വിദേശത്തു നിന്നും സോണിയാഗാന്ധി തിരിച്ചെത്തിയാലേ പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കൂ. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ പുതിയ പ്രസിഡന്റിനെ സംബന്ധിച്ച തീരുമാനം ഉണ്ടാവൂ. അതുവരെ പകരം സംവിധാനമെന്ന നിലയില്‍ വി.ഡി സതീശന് ചുമതല നല്‍കിയേക്കും. ഈ തീരുമാനത്തെ എ ഗ്രൂപ്പ് എതിര്‍ക്കില്ല. മുതിര്‍ന്ന നേതാവായ എം.എം ഹസന്‍ ചുമതല ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് സാധ്യത കുറവാണ്. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പടെ കനത്ത പരാജയം നേരിടേണ്ടി വന്നതിനാല്‍ കരുതലോടെ മാത്രമേ പുതിയ കെ.പി.സി.സി അധ്യക്ഷന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടാവൂ. പുതിയ സാഹചര്യത്തില്‍ തങ്ങളുടെ അഭിപ്രായം മാനിച്ചേ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കൂവെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."