ആരോഗ്യ ഇന്‍ഷൂറന്‍സ് പണത്തിന്റെ കണക്കറിയാന്‍ എ.ടി.എം മോഡല്‍ സ്ലിപ്പ് നല്‍കണം
ആലത്തൂര്‍: സര്‍ക്കാറിന്റെ ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചിലവഴിച്ചപണത്തിന്റെ വിവരമറിയാന്‍ എടിഎം മോഡല്‍ സ്ലിപ്പ് നല്കാന് സംവിധാനംവേണമെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് യോഗംആവശ്യപ്പെട്ടു.ചികിത്സക്കു പോകുമ്പോള്‍ പല ആശുപ ത്രികളും പലവിധത്തിലാണ് പണംപിന്വലിക്കുന്നതെന്നും എത്രയാണ്ചില വഴിച്ചതെന്നും ബാക്കിയെത്രയുണ്ടെന്നും അറിയാതെ ഗുണഭോക്താക്കള്‍ വിഷമിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.
പ്രയോറിറ്റിയില്‍ വരാത്ത എല്ലാറേഷന് കാര്‍ഡുകള്‍ക്കും നിശ്ചിത വിലക്ക്മാസത്തില് 30 കിലോ വരെ അരി നല്കാന് നടപടി വേണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ കെ.രാമചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായി. സെക്രട്ടറി കെ.പഴനിമല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.എസ് ലക്ഷമിനാരായണന്‍, പി.മുരളീധരന്, പി സി.പത്രോസ് , സി.മാമോദരന്, കെ.വേലുണ്ണി, പി.ശിവകുമാര്‍, എം.വി ദയാനന്ദന്, കെ, സെയ്ത് മുഹമ്മദ്, കെ.കെ.സുബ്രമണ്യന്‍, എം എസ്.മാത്യു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."