HOME
DETAILS
MAL
മകനും പിതാവിനും മഹല്ല് നിവാസികളുടെ ആദരം
backup
May 04 2018 | 03:05 AM
നാദാപുരം: സിവില്‍ സര്‍വിസ് പാസായ ശാഹിദ് തിരുവള്ളൂരിനും പിതാവിനും മഹല്ല് കമ്മറ്റിയുടെ ആദരം. ശാഹിദിന്റെ പിതാവ് മുയിപ്പോത്ത് അബ്ദുറഹ്മാന് മുസ്ലിയാര് 25 വര്‍ഷത്തിലധികമായി ഖതീബും മുദരിസുമായി ജോലി ചെയ്തുവരുന്ന തൂണേരി മുടവന്തേരി മഹല്ലിലാണ് ഇരുവര്‍ക്കും സ്വീകരണം ഒരുക്കിയത്.
സാജിദും നേരത്തെ ഇവിടെ വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച മുടവന്തേരി മദ്റസ പരിസരത്ത് നടന്ന അനുമോദന പരിപാടി വി.കെ.സി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുതിയോട്ടില്‍ കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് ഉപഹാരം നല്കി. വി.വി മുഹമ്മദലി, കെ.വി റഷീദ്, എ.വി അമ്മദ്, ഒ.എം ബഷീര്‍, ഒ.എം മുസ്തഫ, അബൂബക്കര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."