ആലത്തൂര്‍ മണ്ഡലത്തില്‍ മുപ്പത് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
ആലത്തൂര്‍: മണ്ഡലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
കെ ഡി പ്രസേനന്‍ എം എല്‍ എ യുടെ ഇടപെടലിന്റെ ഫലമായി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനും താലൂക്ക് ആശുപത്രിയിലേക്ക് തടസ്സം കൂടാതെ എത്തുന്നതിനുമായി 10 കോടി രൂപയാണ് ആലത്തൂര്‍ ബൈപ്പാസ് റോഡ് നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. ദേശീയപാത വാനൂരില്‍ നിന്നും ആരംഭിച്ച് താലൂക്ക് ആശുപത്രിയുടെ പുറകിലൂടെ ടി ബി യില്‍ എത്തിച്ചേരും. കൂടാതെ ടൗണിലെ അഴുക്കുചാല്‍ നവീകരിച്ച് മലിന ജല സംസ്കരണ പ്ലാന്റും ഇതോടൊപ്പം സ്ഥാപിക്കും.
ഇതോടു കൂടി നഗരത്തിലെ ദുര്‍ഗന്ധത്തിനും ശമനം ലഭിയ്ക്കും. ഇതു കൂടാതെ കുഴല്‍മന്ദം പുന്നക്കുളം പുല്ലുപാടംപുതുക്കോട് റോഡിന് 10 കോടി, കിഴക്കഞ്ചേരി മമ്പാട് പാലം പുനര്‍നിര്‍മാണത്തിന് 10 കോടി രൂപ വീതവും കിഫ്ബി ഫണ്ടില്‍ നിന്നും വകയിരുത്തിയതായി കെ ഡി പ്രസേനന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."