HOME
DETAILS

രാഹുലും കെജ്‌രിവാളും തെറ്റു തിരുത്തണം

  
backup
March 11 2017 | 19:03 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%86%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b5%81%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b1

അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം മതേതരഇന്ത്യക്കു നല്‍കുന്നതു കര്‍ക്കശമായ മുന്നറിയിപ്പാണ്. രണ്ടുവര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൂചകമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലമെന്നു വിലയിരുത്തിയാല്‍ കാര്യങ്ങള്‍ തീര്‍ത്തും ആശാവഹമല്ലെന്നു പറയേണ്ടിവരും.
നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും സംഘ്പരിവാര്‍ ശക്തികളും പ്രതീക്ഷിക്കാത്ത വിജയമാണ് ഇന്ത്യന്‍ ഭരണത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ആ പാര്‍ട്ടിക്കു ലഭിച്ചിരിക്കുന്നത്. ഈ വിജയത്തില്‍ തീര്‍ച്ചയായും മോദിയുടെയും അമിത്ഷായുടെയും ചാണക്യതന്ത്രങ്ങള്‍ ഉണ്ട് എന്നു സമ്മതിക്കണം. എന്നാല്‍, അതിലേറെ അത്തരമൊരു അട്ടിമറി വിജയത്തിനു വഴിയൊരുക്കിയത് ജനാധിപത്യകക്ഷികള്‍ക്കിടയിലെ ഐക്യമില്ലായ്മയും തമ്മില്‍ത്തല്ലുമാണ്. ഫാസിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിക്കുന്നതിലല്ല, പരമാവധി ഭിന്നിപ്പിക്കുന്നതിലായിരുന്നു അവരെല്ലാം മത്സരിച്ചത്. യു.പിയിലും ഉത്തരാഖണ്ഡിലും കണ്ടത് ജനാധിപത്യകക്ഷികളുടെ കാലുവാരി തോല്‍പ്പിക്കലാണ്.
ബിഹാറിലെ തെരഞ്ഞെടുപ്പില്‍ ഐക്യനിരയുയര്‍ത്തി ബി.ജെ.പിയെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ കൊയ്ത വിജയത്തില്‍ ഈ രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഏറെ പ്രതീക്ഷയാണുണ്ടായിരുന്നത്. ഭാവിയിലും ഇന്ത്യയിലെങ്ങും ആ ഐക്യനിര ആവര്‍ത്തിക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. ഉത്തര്‍പ്രദേശില്‍ രാഹുലും അഖിലേഷും സഖ്യത്തിലായപ്പോള്‍ സന്തോഷിക്കുകയും ചെയ്തു.
എന്നാല്‍ ജാതി-വര്‍ഗീയ വോട്ടു പാടില്ലെന്ന സുപ്രിംകോടതിയുടെ വിധിയുണ്ടായപ്പോള്‍ ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടത്തില്‍ അക്കാര്യത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിച്ച ബി.ജെ.പി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ അതിഭീകരമായ വര്‍ഗീയധ്രുവീകരണമാണുണ്ടാക്കിയത്. ചരിത്രത്തിലെ എക്കാലത്തെയും വമ്പന്‍ വിജയം കൊയ്യാന്‍ അവര്‍ക്കു സാധ്യമായതിന്റെ പ്രധാനകാരണവും അതുതന്നെയാണ്.
ഉത്തരാഖണ്ഡിലാവട്ടെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ ഛിന്നഭിന്നമാക്കി നാണംകെട്ട രാഷ്ട്രീയക്കളിയാണ് തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി നടത്തിയത്. അതിന്റെ അനുരണനങ്ങള്‍ തന്നെയാണു തെരഞ്ഞെടുപ്പു ഫലത്തിലും കണ്ടത്. മണിപ്പൂരിലും ഗോവയിലും വിചാരിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൗശലപരമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ ബി.ജെ.പി ഭരണത്തിലേറിയേയ്ക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ് മാത്രമാണു വിഭിന്നമായ ഫലം നല്‍കിയ സംസ്ഥാനം. ബി.ജെ.പി-അകാലിദള്‍ സഖ്യത്തിന്റെ നെറികെട്ട അഴിമതി ഭരണത്തിനുനേരേ ജനങ്ങള്‍ ചൂണ്ടിയ വിരലാണത്. കോണ്‍ഗ്രസ് എന്നതിനേക്കാള്‍ അമരിന്ദര്‍സിങ് എന്ന ക്യാപ്റ്റന്റെ ജന്‍മദിനത്തില്‍ നേടിയ ഉജ്വലവിജയമെന്നു പറയുന്നതാവും കൂടുതല്‍ ശരി.
ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഡല്‍ഹിയില്‍ ഉദിച്ചു രാജ്യത്തിന് ആശ നല്‍കിയ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും എന്താണു സംഭവിക്കുന്നതെന്നുകൂടി അറിയേണ്ടതുണ്ട്. പുറത്തുവരുന്ന തെരഞ്ഞെടുപ്പുഫലങ്ങളില്‍ ആശങ്കയുണര്‍ത്തുന്നതും അതുതന്നെയാണ്.
സോണിയാഗാന്ധിയില്‍ നിന്നു പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത രാഹുല്‍, സ്വയം തേരുതെളിച്ച തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞത്. പ്രത്യയശാസ്ത്രപരമായും തന്ത്രപരമായും തകര്‍ന്നടിയുന്ന കോണ്‍ഗ്രസിനു ജനങ്ങളെലേയ്‌ക്കെത്താന്‍ കഴിയുന്നില്ലെന്ന ദയനീയാവസ്ഥയാണിന്ന്. അടിസ്ഥാനപരമായ ആശയങ്ങളില്‍ നിന്നു വ്യതിചലിച്ചതാണു കോണ്‍ഗ്രസിനു വിനയായത്. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേതിയിലുള്ള നാലു നിയമസഭാസീറ്റും കോണ്‍ഗ്രസിനു കൈമോശം വന്നതിന് ഇതിനേക്കാള്‍ മറ്റൊരു കാരണമില്ലെന്നു കരുതേണ്ടിവരുന്നു.
അമിതമായ ആത്മവിശ്വാസമാണ് ആം ആദ്മിക്കു വിനയായത്. ആത്മപരിശോധന നടത്തുമെന്നും നിരാശയുണ്ടെന്നും കെജ് രിവാള്‍ പറയുന്നതില്‍നിന്ന് ഇതു മനസിലാക്കാം. പഞ്ചാബും ഗോവയും കൈവിട്ടത് അവര്‍ക്കു മുഖത്തേറ്റ അടിതന്നെയാണ്.
രാജ്യം മറ്റൊരിക്കലുമില്ലാത്ത തരത്തിലുള്ള സങ്കീര്‍ണപ്രശ്്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രമുഖ ദേശിയപ്പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെയും മറ്റും പ്രകടനം ആശാവഹമല്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തു ജനകീയ പാര്‍ട്ടിയാവാനാണ് അവര്‍ ശ്രമിക്കേണ്ടത്. ആം ആദ്മിക്കു തെറ്റുതിരുത്താന്‍ ഇനിയും സമയമുണ്ട്. ഈ വര്‍ഷമൊടുവിലാണു ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പു നടക്കുക. അവിടെയെങ്കിലും ബി.ജെ.പിക്കു തടയിടാന്‍ ജനാധിപത്യശക്തികള്‍ക്കു കഴിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago