പരമ്പന്‍ തോട് നവീകരണം തുടങ്ങി
ആനക്കര: പരമ്പന്‍ തോട് നവീകരണം തുടങ്ങി.ആനക്കര പഞ്ചായത്തിലെ പ്രധാന തോടാണ് പറക്കുളം ചേക്കോട് നിന്ന് ആരംഭിച്ച് കാങ്കപ്പുഴയിടല് ചെന്ന് ചേരുന്ന തോട്. കിലോമീറ്ററുകള്‍ നീളുന്ന തോടിന്റെ വിവിധ വാര്‍ഡുകളില്‍പ്പെട്ട തോടിന്റെ ഭാഗങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടിന്റെ തകര്‍ന്ന പാര്‍ശ്വ ഭിത്തി നിര്‍മ്മാണങ്ങളും നടക്കും. വര്‍ഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന തോടിലൂടെ വെളളം ഒഴുകുപോകുന്നതിന് തടസമുണ്ടാകാറുണ്ടായിരുന്നു. കാടും മണ്ണും നിറഞ്ഞ് കിടക്കുകയാണിപ്പോള്‍.
16 ാം വാര്‍ഡില്‍പ്പെട്ട തോടിന്റെ നവീകരണം തകൃതിയായി നടക്കുന്നുണ്ട്. 800 തൊഴില്‍ ദിനങ്ങളാണ് ഇവിടെയുളളത്. ഒരു കിലോമീറ്റര്‍ നീളം വരുന്ന തോടിന്റെ അവസാന ചെന്ന് ചേരുന്ന ഭാഗമാണിത്.
82 തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. വാര്‍ഡ് മെമ്പര്‍ കെ.സുരേന്ദ്രനും തൊഴിലുറപ്പ് സൂപ്പര്‍ വൈസര്‍മാരായ സുമതി, രജനി എന്നിരാണ് 16 ാം വാര്‍ഡില്‍പ്പെട്ട തോടിന്റെ നവീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."