HOME
DETAILS

അപ്രതീക്ഷിത വിജയം; വിശ്വസിക്കാനാകാതെ എതിര്‍കക്ഷികള്‍

  
backup
March 11 2017 | 19:03 PM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5

ന്യൂഡല്‍ഹി: അപ്രതീക്ഷിതം, അസാധാരണം, ദുരൂഹം ഇങ്ങനെ മാത്രമെ ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ വിജയത്തെ വിശേഷിപ്പിക്കാനാവൂ. വോട്ടെണ്ണലിന്റെ തലേദിവസമായ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുമായുള്ള പതിവ് അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ പോലും 180- 200 സീറ്റ് ഏറിവന്നാല്‍ 220 മാത്രമെ ബി.ജെ.പി പ്രതീക്ഷിക്കുന്നുള്ളൂവെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. വ്യാഴാഴ്ച പുറത്തുവന്ന എക്‌സിറ്റ് ഫലങ്ങളും അങ്ങനെ തന്നെയായിരുന്നു പ്രവചിച്ചിരുന്നതും. എന്നാല്‍ എല്ലാവരേയും അമ്പരപ്പിക്കുന്ന വിജയമാണ് ബി.ജെ.പി കൈവരിച്ചത്.
എസ്.പിയുടെ വോട്ട് ബാങ്കുകളായ യാദവ് വിഭാഗത്തെയും ബി.എസ്.പിയുടെ വോട്ട് ബാങ്കുകളായ ദലിതരെയും ബി.ജെ.പി ഭിന്നിപ്പിച്ചു.
ഇതേസമയം തന്നെ കടുത്ത ഹൈന്ദവവര്‍ഗീയതയും ഇളക്കിവിട്ടു. മുസ്‌ലിംകളെ കഴിയുന്നത്ര ഒറ്റപ്പെടുത്തുന്ന വിധത്തിലും പ്രചാരണം നടന്നു. യു.പിയിലെ മറ്റൊരു ശക്തമായ വോട്ട് ബാങ്കായ ദലിത് വിഭാഗത്തില്‍പ്പെട്ട പാസി സമുദായക്കാരെ കൂടെ നിര്‍ത്താന്‍ വ്യാജ പ്രചാരണങ്ങളും അഴിച്ചുവിട്ടു. മുസ്‌ലിം രാജാവിന്റെ ആക്രമണവും പാസി വിഭാഗക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പും സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ മൂന്നാംനിര നേതാക്കള്‍ സമര്‍ഥമായി അഴിച്ചുവിട്ടു. വര്‍ഗീയചുവയുള്ള പ്രചാരണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ടീമും നടത്തിയത്. റമദാനു മാത്രം വൈദ്യുതി നല്‍കിയാല്‍ മതിയാവില്ലെന്നും ദീപാവലിക്കും വൈദ്യുതി വേണമെന്നതരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തി. പ്രാദേശിക നേതാക്കള്‍ മുത്വലാഖ് പോലുള്ള വിഷയങ്ങളും ഉയര്‍ത്തി. യോഗി ആദിത്യനാഥിനെ പോലുള്ള പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ബി.ജെ.പി നേതാക്കളും വര്‍ഗീയത ഇളക്കിവിട്ടുകൊണ്ടേയിരുന്നു.
കേരളത്തിലേതു പോലെ തുടര്‍ച്ചയായി ഒരു പാര്‍ട്ടിയെ ജയിപ്പിച്ച ചരിത്രമല്ല യു.പിയിലേത്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന യു.പിയില്‍ പിന്നീട് ബി.ജെ.പി, എസ്.പി, ബി.എസ്്.പി, വീണ്ടും എസ്.പി കക്ഷികള്‍ മാറിമാറി ഭരിച്ചു. ഇതിനെല്ലാം പുറമെ ഭരണവിരുദ്ധ വികാരവും സമാജ് വാദി പാര്‍ട്ടിയിലെ കുടുംബകലഹവും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago