പുലിമടയില്‍ പരാജയം നുണഞ്ഞ് ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: പുലിമടയില്‍ പോരാടാനിറങ്ങിയ ധീരനെന്നായിരുന്നു ഹരീഷ് റാവത്തിനെ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും രാഷ്ട്രീയ നിരീക്ഷകരും വിശേഷിപ്പിച്ചിരുന്നത്. ബി.ജെ.പിയുടെ ഉറച്ച സീറ്റുകളിലായിരുന്നു റാവത്ത് ജനഹിതമറിയാന്‍ നിന്നത്. ഒട്ടും വിജയസാധ്യതയില്ലാതിരുന്നിട്ടും പുലിമടയില്‍ ധൈര്യമവലംഭിച്ച് നിന്ന അദ്ദേഹം ശക്തമായ തിരിച്ചടിക്കൊടുവിലാണ് തോല്‍വി ഏറ്റുവാങ്ങിയത്.ഭരണവിരുദ്ധ വികാരവും കാലുവാരല്‍ രാഷ്ട്രീയവും കൊണ്ട് കലുഷിതമായ ഉത്തരാഖണ്ഡില്‍ റാവത്തിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ജയിച്ചു കയറാന്‍ നന്നായി വിയര്‍ക്കേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ വ്യക്തമായിരുന്നു. എങ്കിലും ബി.ജെ.പിയുടെ ശക്തികേന്ദ്രത്തില്‍ നിന്ന അദ്ദേഹം തന്റെ വ്യക്തിപ്രഭാവം വോട്ടാക്കി മാറ്റാമെന്ന് ചിന്തിച്ചിരുന്നെങ്കിലും അത് തിരിച്ചടിയായി. ഹരിദ്വാര്‍ റൂറല്‍, കിച്ച എന്നീ രണ്ട് മണ്ഡലങ്ങളിലാണ് മുന്‍കേന്ദ്ര മന്ത്രികൂടിയായ റാവത്ത് മത്സരിച്ചിരുന്നത്. ചുവന്ന കുറിതൊട്ട് തികഞ്ഞ ഹൈന്ദവനെന്ന് വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ചും ബി.ജെ.പികാര്‍ക്കിടയില്‍ തോന്നിപ്പിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ റാവത്തിന് അദ്ദേഹത്തിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ മറുപടിയാണ് രണ്ട് മണ്ഡലങ്ങളിലും കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."