HOME
DETAILS
MAL
നിര്‍ധനര്‍ക്കായുള്ള വീടുകളുടെ ശിലാസ്ഥാപനം നടത്തി
backup
March 11 2017 | 19:03 PM
കൊല്ലം: നിര്‍ധന മത്സ്യതൊഴിലാളികള്‍ക്കായി റോട്ടറി ക്ലബ് ഓഫ് തങ്കശ്ശേരി നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍ ഡാനിയേല്‍ നിര്‍വഹിച്ചു. 10 ലക്ഷം രൂപ ചെലവിട്ട് വാടിയിലാണ് ഇരട്ട ഭവനങ്ങള്‍ നിര്‍മിക്കുന്നത്.
സഹോദരങ്ങളായ വിധവയായ മത്സ്യതൊഴിലാളി സ്ത്രീയ്ക്കും ഭര്‍ത്താവ് രോഗക്കിടക്കയിലായ മറ്റൊരു മത്സ്യതൊഴിലാളി സ്ത്രീക്കുമാണ് വീടുകള്‍ നല്‍കുക. കോര്‍പ്പറേഷന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുക. നിര്‍ധനര്‍ക്കായി റോട്ടറി ഡിസ്ട്രിക്ട് ഈ വര്‍ഷം നിര്‍മിച്ചുനല്‍കുന്ന 29-ാമത്തെ വീടാണിത്. കൗണ്‍സിലര്‍ ഷീബാ ആന്റണി, മത്സ്യതൊഴിലാളി യൂണിയന് നേതാവ് എച്ച് ബേസില്‍ ലാല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."