അനുമതിയില്ലാതെ പ്രവര്‍ത്തിച്ച പഴം സംഭരണകേന്ദ്രം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു
സുല്‍ത്താന്‍ ബത്തേരി: നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച പഴം സംഭരണകേന്ദ്രം സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൂട്ടിസീല്‍ ചെയ്തു. ഫെയര്‍ലാന്റില്‍ ലൈസന്‍സില്ലാത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്് പ്രവര്‍ത്തിച്ച സംഭരണകേന്ദ്രമാണ് അടച്ചുപൂട്ടിയത്.
കെട്ടിട നമ്പറോ വില്‍പ്പന ലൈസന്‍സോ ഇല്ലാതെയാണ് സ്ഥാപനം ഇവിടെ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇവിടെ നിന്നും പഴവര്‍ഗങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ടൗണിലെ പാര്‍ക്കിങ് നിരോധിത മേഖലകളില്‍ കച്ചവടം നടത്തുന്നതുകാരണം ഗതാഗത കുരുക്കിനും കാരണമാകുന്നതായും പരാതി ഉയര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പലതവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും നിയമങ്ങള്‍ തെറ്റിച്ച്് നഗരസഭയ്ക്ക് നഷ്ടമുണ്ടാക്കുന്ന തരത്തില്‍ സംഭരണശാല പ്രവര്‍ത്തിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കേന്ദ്രത്തില്‍ സെക്രട്ടറി എ. പ്രവീണ്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ സുധീര്‍ എന്നിവരുടെ നേതൃത്വത്തിലെത്തി പരിശോധന നടത്തി ഗോഡൗണ്‍ അടച്ചുപൂട്ടിയത്.
കൂടാതെ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാരണം പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാവന്ന തരത്തിലാണ് പ്രവര്‍ത്തനമെങ്കില്‍ പരിശോധിച്ച് നടപടിസ്വീകരിക്കണമെന്ന് സര്‍ക്കാറില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് സംഭരണശാലയില്‍ പരിശോധന നടത്തിയത്.
ഇതിന്റെ പശ്ചാതലത്തില്‍ കേന്ദ്രത്തിന്റെ ഉടമസ്ഥന് നോട്ടിസ് നല്‍കിയതായും സെക്രട്ടറി അറിയിച്ചു. ടൗണില്‍ ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
അമ്മായി പാലം കല്ലുവയലില്‍ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ട് സംഭരണ ശാലകള്‍ കൂടി അടച്ച് പൂട്ടാനും നഗരഭ നോട്ടിസ് നല്‍കിയതായി ചെയര്‍മാന്‍ ടി.എല്‍ സാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."