HOME
DETAILS
MAL
വലിച്ചെറിയാന്‍ താന്‍ ചെരിപ്പല്ലെന്ന് അംബരീഷ്
backup
June 22 2016 | 03:06 AM
ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ പുന:സംഘടനയുയര്‍ത്തിയ പ്രതിഷേധങ്ങള്‍ തുടരുന്നു. മുന്‍ മന്ത്രിയും മാണ്ഡ്യ എം.എല്‍.എയുമായ എം.എച്ച് അംബരീഷാണ് ഇപ്പോള്‍ രംഗത്തുള്ളത്. ഉപയോഗിച്ച ശേഷം വലിച്ചെറിയാന്‍ താന്‍ വെറും ചെരിപ്പല്ല. തനിക്ക് തന്റേതായ നിലയില്‍ പ്രസിദ്ധിയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നില്ല. തന്റെ സ്ഥാനം പാര്‍ട്ടിയിലെ യുവനേതാവിനു വേണ്ടി ഒഴിയുകയാണെന്നും അംബരീഷ് പറഞ്ഞു.14 മന്ത്രിമാരെയാണ് പുന:സംഘടനയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കിയത്.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ഭവന വകുപ്പ് മന്ത്രിയായ അംബരീഷ് എം.എല്‍.എ സ്ഥാനവും രാജിവച്ചിരുന്നു. കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് രാജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."