കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനുനേരെ ആക്രമണം
കൊട്ടാരക്കര: കൊട്ടാരക്കര റയില്‍വേ സ്റ്റേഷനുനേരെ സാമൂഹ്യവരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണമുണ്ടായത്. ജനാലകളും ഇരിപ്പിടങ്ങളും അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ ജോലിക്കെത്തിയ ജീവനക്കാരാണ് ആക്രമണ വിവരം ആദ്യം അറിയുന്നത്. ബാറ്ററി മുറിയുടെയും പാഴ്‌സല്‍ മുറിയുടെയും ജനാലകളുടെ ചില്ലുകളാണ് അടിച്ചു തകര്‍ത്തത്. ഇവയ്ക്ക് മുന്നിലുണ്ടായിരുന്ന ഇരിപ്പിടങ്ങളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. രാത്രിയില്‍ ജീവനക്കാര്‍ സ്‌റ്റേഷനില്ലാത്ത സമയത്താണ് ആക്രമണം ഉണ്ടായത്. കൊല്ലം- പുനലൂര്‍ റയില്‍പാത ബ്രോഡ്‌ഗേജാക്കി ഉയര്‍ത്തിയ ശേഷം പകല്‍ മാത്രമേ കൊട്ടാരക്കര റയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനമൂള്ളൂ.
രാവിലെ 6 മണിക്ക് ജീവനക്കാരെത്തുകയും വൈകിട്ട് 7.35 ന് അവസാനത്തെ ട്രെയില്‍ കൊല്ലത്തേയ്ക്ക് പോകുകയും ചെയ്ത ശേഷം 8.30 ഓടെ സ്റ്റേഷന്റെ പ്രവര്‍ത്തനം നിലയ്ക്കും. രാത്രികാലങ്ങളില്‍ സ്റ്റേഷന്‍ കാവലിന് ജീവനക്കാരെ നിയോഗിച്ചിട്ടില്ല. പലതവണ ഈ ആവശ്യം ഉയര്‍ന്ന് വന്നെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. സ്റ്റേഷന്‍ പ്രവര്‍ത്തനമുള്ള പകല്‍ സമയങ്ങളില്‍ പോലും ഇലിടെ സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കാറുണ്ട്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ മദ്യപാനംവരെ നടക്കാറുണ്ട്. സ്റ്റേഷന്‍ പരിസരങ്ങളില്‍ പൂവലശല്യവും രൂക്ഷമാണ്.
സ്റ്റേഷന്റെ പ്രവേശന കവാടം രാത്രിയില്‍ ഗ്രില്ലിട്ട് പൂട്ടാറുണ്ടെങ്കിലും മറ്റ് പലഭാഗങ്ങളില്‍കൂടിയും സാമൂഹ്യവിരുദ്ധര്‍ക്ക് അകത്ത് കടക്കാന്‍കഴിയും. മോഷ്ടാക്കളും ലഹരിവില്പനക്കാരും സ്ത്രീകളുമായി എത്തുന്നവരും രാത്രികാലങ്ങളില്‍ ഇവിടെ കേന്ദ്രീകരിക്കാറുണ്ട്. പലപ്പോഴും പൊലിസിന് കുപ്രസിദ്ധ കുറ്റവാളികളെ ഇവിടെ നിന്നും പിടികൂടാന്‍ സാധിച്ചിട്ടുണ്ട്. പൊലിസിന്റെ രാത്രികാല പെട്രോളിങ് ഇവിടെ എത്താറുണ്ടെങ്കിലും അകത്ത് കയറി പരിശോധിക്കുന്നത് വിരളമാണ്. വന്‍ അട്ടിമറിക്കുവരെ സാധ്യമായേക്കാവുന്ന സുരക്ഷാ വീഴ്ചയാണ് റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.
രാത്രിയില്‍ വിജനമാകുന്ന റയില്‍വേ സ്റ്റേഷനില്‍ ദേശവിരുദ്ധ ശക്തികള്‍ക്കുള്‍പ്പെടെ എന്തും കാണിക്കാവുന്ന സ്ഥിതിയാണുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. കൊട്ടാരക്കര പൊലിസും പുനലൂരില്‍ നിന്നുള്ള റയില്‍വേ പൊലിസും സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മധുര ഡിവിഷനില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തുന്നുണ്ട്. സ്റ്റേഷനില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടില്ലാത്തതും അന്വേഷണത്തിന് തടസമാകും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."