സിറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനും ഉര്‍ദുഗാനും തമ്മില്‍ ധാരണ
മോസ്കോ: സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ സഹകരിക്കും. ആറു വര്‍ഷമായി നടക്കുന്ന സിറിയന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന് പറഞ്ഞു.
ഉര്‍ദുഗാനുമായി മോസ്കോയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പുടിന് ഇക്കാര്യം അറിയിച്ചത്.
സിറിയയിലെ സര്‍ക്കാരും വിമതരും തമ്മില്‍ നടത്തിയ രണ്ടു ഘട്ടങ്ങളിലായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇരു രാഷ്ട്രങ്ങളും പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. മൂന്നാം ഘട്ട ചര്‍ച്ച അടുത്തയാഴ്ച നടക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഇവിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
നേരത്തെ സിറിയന്‍ വിഷയത്തില്‍ തുര്‍ക്കിയും റഷ്യയും രണ്ടു തട്ടിലായിരുന്നു.
റഷ്യയുടെ പോര്‍വിമാനം തകര്‍ത്തതിന് ഉര്ദുഗാന് പുടിനോട് ക്ഷമാപണം നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."