സിറിയയില്‍ ഇരട്ട സ്‌ഫോടനം: 40മരണം
ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍കൊല്ലപ്പെട്ടു. 120 പേര്‍ക്ക് പരുക്കേറ്റു. ശീഈ വിഭാഗക്കാരുടെ ബാബ് അല്‍ സാഗിര്‍ ഖബര്‍സ്ഥാനിനടുത്തു വച്ചാണ് സ്‌ഫോടനം നടന്നത്.
സന്ദര്‍ശകരെ ലക്ഷ്യംവച്ചായിരുന്നു സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവര്‍ മുഴുവനും ഇറാഖ് സ്വദേശികളാണെന്ന് ഇറാഖ് ഗവണ്‍മെന്റ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം കുറ്റവാളികളായ തീവ്രവാദികളുടെ പ്രവര്‍ത്തനമാണെന്ന ഇറാഖ് വിദേശകാര്യ വക്താവ് അഹ്മദ് ജമാല്‍ വ്യക്തമാക്കി.
ഖബര്‍സ്ഥാനിനടുത്ത് റോഡിലൂടെ പോകുകയായിരുന്ന ബസിനു നേരെ ബോംബ് എറിഞ്ഞു ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ അതിപുരാതനമായ ഖബര്‍സ്ഥാനില്‍ ഇറാഖുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ദിവസവും നിരവധി സന്ദര്‍ശകരാണ് സന്ദര്‍ശനത്തിനായി വരുന്നത്.
തലസ്ഥാന നഗരിയിലെ കാഫിര്‍ സൗസ ജില്ലയില്‍ ജനുവരിയിലുണ്ടായ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം അല്‍ഖാഇദ ബന്ധമുള്ള ജബത് ഫതഹ് അല്‍ശാം ഏറ്റെടുത്തിരുന്നു. സിറിയയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ സ്വാധീനമുള്ള ഈ സംഘടന സിറിയന്‍ പട്ടാളത്തിനും റഷ്യക്കും നേരെ നിരന്തരം ആക്രമണങ്ങളഴിച്ചുവിടുന്നുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് കൂടാതെ ഈ പ്രദേശങ്ങളില്‍ സ്വാധീനമുള്ള തീവ്രവാദ സംഘടനയാണിത്. സ്‌ഫോടനത്തിന് പിന്നില്‍ ഇവരെയും സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."