HOME
DETAILS

മലയാളിക്ക് സൈനിക പദവി: വാര്‍ത്ത നിഷേധിച്ച് കിര്‍ഗിസ്ഥാന്‍

  
backup
March 11 2017 | 20:03 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%be

ദുബൈ: കോഴിക്കോട് സ്വദേശിയും ഗാമണ്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് റഫീഖ് മുഹമ്മദിനെ കിര്‍ഗിസ്ഥാന്‍ സൈനിക മേജര്‍ ജനറലായി നിയോഗിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് കിര്‍ഗിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. പുതുവര്‍ഷ പുലരി ദിനത്തിലാണ് മലയാളി വ്യവസായിക്ക് കിര്‍ഗിസ്ഥാനില്‍ ഉന്നത സൈനിക പദവി ലഭിച്ചതെന്നായിരുന്നു ഖലീജ് ടൈംസ് വാര്‍ത്ത നല്‍കിയിരുന്നത്. തുടര്‍ന്ന് സുപ്രഭാതം ഉള്‍പ്പെടെയുള്ള മിക്ക ഇന്ത്യന്‍ മാധ്യമങ്ങളും ഖലീജ് ടൈംസിനെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരുന്നു.
എന്നാല്‍ പ്രതിരോധ മന്ത്രാലയം തനിക്ക് നല്‍കിയ പദവി വിദേശകാര്യമന്ത്രാലയം അറിഞ്ഞില്ലെന്നും ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് അംബാസഡറുടെ കത്തിനു പിന്നിലെന്നും ശൈഖ് റഫീഖ് പറഞ്ഞു. റഫീഖിന് സൈനിക പദവികള്‍ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നു കാണിച്ച് യു.എ.ഇയിലെ കിര്‍ഗിസ്ഥാന്‍ അംബാസഡര്‍ ചെന്‍ഗിസ് കഴിഞ്ഞ 24 ന് ഖലീജ് ടൈംസ് എഡിറ്റര്‍ക്ക് കത്തെഴുതിയിരുന്നു.
റഫീഖിന് സൈനിക പദവികളൊന്നും കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും വാര്‍ത്ത പിന്‍വലിക്കണമെന്നുമായിരുന്നു കത്ത്. ഇതേതുടര്‍ന്ന് ഖലീജ് ടൈംസ് വാര്‍ത്ത ഓണ്‍ലൈനില്‍ നിന്ന് പിന്‍വലിക്കുകയും പത്രത്തില്‍ വിശദീകരണം നല്‍കുകയും ചെയ്തു.
കിര്‍ഗിസ്ഥാന്‍ പ്രതിരോധമന്ത്രി അലി മിര്‍സയാണ് ഇദ്ദേഹത്തിന് സൈനിക പദവി നല്‍കിയതെന്നായിരുന്നു വാര്‍ത്ത. ഒരു മലയാള ചാനലില്‍ സൈനിക വേഷത്തില്‍ റഫീഖിന്റെ അഭിമുഖം വന്നിരുന്നു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഒരുരാജ്യത്തിന്റെ ഉന്നത സൈനിക പദവിയിലെത്തിയെന്നായിരുന്നു വാര്‍ത്ത.
അതേസമയം, തനിക്ക് സൈന്യം പദവി നല്‍കിയിട്ടുണ്ടെന്ന് റഫീഖ് ഫേസ്ബുക്കില്‍ അറിയിച്ചു. സോവിയറ്റ് റഷ്യയുടെ ഭാഗമായ മധ്യേഷന്‍ രാജ്യമാണ് കിര്‍ഗിസ്ഥാന്‍. ഇപ്പോഴും റഷ്യയുടെ നിയന്ത്രണത്തിലാണ് അവിടത്തെ ഭരണകൂടം. പദവി സംബന്ധിച്ചുള്ള ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് റഫീഖിന്റെ വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a minute ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  44 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago