കല്ലൂര്‍ ഉസ്താദ് സ്മാരക സൗധം നാടിന് സമര്‍പ്പിച്ചു
അലനല്ലൂര്‍: പൂര്‍വികരായ മഹത്തുക്കള്‍ കൈമാറിത്തന്ന ആദര്‍ശമാണ് യഥാര്‍ത്ഥമെന്നും അതില്‍ നിന്ന് വ്യതിചലിക്കല്‍ അപകടകരമാണെന്നും ആ വഴിയില്‍ നിന്നും വ്യതിചലിച്ചവരാണ് സമുദായത്തില്‍ ഛിദ്രതയുണ്ടണ്ടാക്കുന്നതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവും പ്രമുഖ പണ്ഡിതനും അഹ്‌ലുസുന്നയുടെ ധീര പ്രഭാഷകനുമായിരുന്ന മര്‍ഹൂം കല്ലൂര്‍ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നാമധേയത്തില്‍ ബഹുമുഖ പദ്ധതികളോടെ നിര്‍മിച്ച കല്ലൂര്‍ ഉസ്താദ് സ്മാരക സൗധത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മര്‍ഹൂം കല്ലൂര്‍ ഉസ്താദ് ആദര്‍ശരംഗത്ത് ചെയ്ത സംഭാവനകള്‍ അമൂല്യമാണെന്നും അദ്ധേഹം ചെയ്ത വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ സമദ് ഫൈസി പതാക ഉയര്‍ത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി.
സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, ആര്‍. വി കുട്ടി ഹസന്‍ ദാരിമി, ഹബീബ് ഫൈസി കോട്ടോപ്പാടം, അബ്ദുറഹീം ദാരിമി, മുഹമ്മദലി ഫൈസി, സി.എച്ച്. അബ്ദുറഹിമാന്‍ വഹബി, മുഹമ്മദ് കുട്ടി ഫൈസി, ഷറഫുദ്ദീന്‍ മാസ്റ്റര്‍, ഉസ്മാന്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, മൊയ്തീന്‍ മുസ്്‌ലിയാര്‍, അസ്‌കര്‍ കരിമ്പ, കബീര്‍ അന്‍വരി നാട്ടുകല്‍,പി ടി സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാദ്യക്ഷന്‍ മുസ്തഫ അഷ്‌റഫി കക്കുപ്പടി സ്വാഗതവും ഷഫീഖ് അന്‍വരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."