HOME
DETAILS
MAL
മഡഗാസ്കറിലെ ചുഴലിക്കാറ്റില്‍ 38 മരണം
backup
March 11 2017 | 20:03 PM
അന്റാനാറിവോ: ആഫ്രിക്കയുടെ തെക്കുകിഴക്ക് തീരത്തെ ദ്വീപ് രാജ്യമായ മഡഗാസ്കറില്‍ എനാവോ ചുഴലിക്കാറ്റില്‍ 38 പേര് മരിച്ചു. ഒരാഴ്ചയായി തുടരുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 180 പേര്‍ക്ക് പരുക്കേല്‍ക്കുകയും 53,000 പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
നേരത്തെ നാലു പേരാണ് മരിച്ചതെന്നായിരുന്നു ഔദ്യോഗിക കണക്ക്. വെള്ളിയാഴ്ചയാണ് ഇത് അധികൃതര്‍ തിരുത്തിയത്. വെള്ളപൊക്കവും മണ്ണിടിച്ചിലും കനത്ത നാശം വിതച്ചു. ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റിന് ഇടയാക്കിയത്. റോഡുകളും വാര്‍ത്താവിനിമയ ബന്ധവും തകര്‍ന്നു. 12 മണിക്കൂറിനിടെ 12 ഇഞ്ച് മഴയാണ് രേഖപ്പെടുത്തിയത്. 300 കി. മീ വേഗത്തില്‍ ചുഴലിക്കാറ്റും വീശിയടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."