മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍.എസ്.എസ് അക്രമം; പ്രതിഷേധം ശക്തമാകുന്നു
മലപ്പുറം: പ്രസ്‌ക്ലബിന് നേരേയും, മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും അക്രമത്തെശക്തമായി അപലപിച്ചു.
കെ.യു.ഡബ്ല്യു.ജെ
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബിന് നേരേയും, മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും കെ.യു.ഡബ്ല്യു.ജെ, കെ.എന്‍.ഇ.എഫ് ശക്തമായി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം അംഗീകരിക്കാനാവില്ലെന്നും, സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ എത്രയും വേഗം പൊലിസ് പിടികൂടണമെന്നും പ്രസ്‌ക്ലബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധയോഗം ആവശ്യപ്പെട്ടു.അക്രമികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്‍പിലെത്തിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ തീരുമാനം. കെ .യു.ഡബ്ല്യു.ജെ നേതാക്കളായ സുരേഷ് എടപ്പാള്‍, ഐ. സമീല്‍, സമീര്‍ കല്ലായി, ഇ. സലാഹുദ്ദീന്‍, കെ.പി.ഒ റഹ്മത്തുള്ള, എസ് മഹേഷ് കുമാര്‍, വി അജയകുമാര്‍, കെ എന്‍ ഇ എഫ് നേതാക്കളായ അബ്ദുറഹിമാന്‍ കൂരി,അബ്ദുള്‍ റഷീദ്, അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
യു.ഡി.എഫ്
മലപ്പുറം : മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ച് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെയും യാത്രക്കാരനെയും മര്‍ദിച്ച സംഘപരിവാര്‍ നീക്കത്തിനെതിരെ യുഡിഎഫ് മലപ്പുറം മണ്ഡലം കമ്മിറ്റി യോഗം ശക്തിയായി പ്രതിഷേധിച്ചു. മണ്ഡലം ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷനായി.പി ഉബൈദുല്ലഎം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എസ്‌കെഎസ്എസ്എഫ്
മലപ്പുറം: പ്രസ്‌ക്ലബില്‍കയറി അതിക്രമം നടത്തുകയും മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയും ചെയ്ത സംഘ് പരിവാര്‍ നടപടിക്കെതിരെ മലപ്പുറം നഗരത്തില്‍ എസ്.കെ.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഈസ്റ്റ് ജില്ലാ ഭാരവാഹികളായ പാണക്കാട് സയ്യിദ് സയ്യിദ് ഹാശിറലിശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ കൊടശ്ശേരി,ശമീര്‍ഫൈസി ഒടമല,സി.ടി.ജലീല്‍പട്ടര്‍കുളം,ഉമറുല്‍ഫാറൂഖ് കരിപ്പൂര്‍,ഉമര്‍ ദാരിമി പുളിയക്കോട്,ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,നാസര്‍ മാസ്റ്റര്‍ കരുളായി,എ.പി.എ.റഷീദ് വാഫി കാവനൂര്‍, അസ്‌കര്‍ ദാരിമി തുവ്വൂര്‍,ഷുകൂര്‍ വെട്ടത്തൂര്‍, യൂനുസ് ഫൈസി വെട്ടുപാറ,ഇസ്മാഈല്‍ അരിമ്പ്ര,ശംസാദ് സലീം കരിങ്കല്ലത്താണി,സിദ്ദീഖ് ഫൈസി കാപ്പ് മുഹമ്മദലി ഫൈസി അഞ്ചച്ചവിടി,ഉസ്മാന്‍ ഫൈസി കാരപ്പുറം,അബ്ദുസലീം യമാനി നേതൃത്വം നല്‍കി.
എല്‍.ഡി.എഫ്
മലപ്പുറം: പ്രസ്‌ക്ലബിന് നേരേയുണ്ടായ സംഘ്പരിവാര്‍ ആക്രമണം ജനാധ്യപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പത്രകുറിപ്പില്‍ പറഞ്ഞു. ഇതാദ്യമായാണ് പ്രസ്‌ക്ലബിനുള്ളില്‍ കയറി ആക്രമിക്കുന്ന സംഭവങ്ങളുണ്ടാവുന്നത്. പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു എ .ഡി.എഫ് കണ്‍വീനര്‍ പി.പി സുനീര്‍, ഇ.എന്‍ മോഹന്‍ദാസ്, ശിവശങ്കരന്‍, സഫറുള്ള, കവറോടി മുഹമ്മദ് സംസാരിച്ചു.
പോപുലര്‍ ഫ്രണ്ട്
മലപ്പുറം: പ്രസ്‌ക്ലബിന് നേരെയുണ്ടായ ആര്‍.എസ്.എസ് ആക്രമണത്തെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ശക്തമായി പ്രതിഷേധിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി
മലപ്പുറം : മാധ്യമ പ്രവര്‍ത്തകനെ പ്രസ് ക്ലബില്‍ കയറി മര്‍ദിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് അധ്യക്ഷനായി.
ഐ.എന്‍.എല്‍
മലപ്പുറം: നിര്‍ഭയവും സ്വതന്ത്രവുമായുള്ള പത്ര പ്രവര്‍ത്തനത്തെ പോലും തടസപ്പെടുത്തുന്ന ഫാസിസ്റ്റ് രീതി ആര്‍.എസ്.എസും ബി.ജെ.പി.യും രാജ്യത്ത് പിന്തുടരുന്നതിന്റെ തെളിവാണ് ഒരു പറ്റം സംഘ്പരിവാര്‍ ക്രിമിനലുകള്‍ മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ചതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് സമദ് തയ്യില്‍, ജന. സെക്രട്ടറി സി.പി അന്‍വര്‍ സാദാത്ത്, എന്‍.വൈ.എല്‍ ജില്ലാ പ്രസിഡന്റ് നൗഫല്‍ തടത്തില്‍, സെക്രട്ടറി മുജീബ് പുള്ളാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."