HOME
DETAILS
MAL
നിര്‍ബന്ധിത വേശ്യാവൃത്തി: ഭര്‍ത്താവിനെ കൊന്ന യുവതിയെ വെറുതെവിട്ടു
backup
June 22 2016 | 03:06 AM
ഇസ്താംബൂള്‍: നിര്‍ബന്ധിത വേശ്യാവൃത്തിയും പീഡനവും സഹിക്കാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ തുര്‍ക്കി കോടതി വെറുതെ വിട്ടു. 33 കാരനായ ഹസന് കേരാബുലത്തിനെ 24 കാരിയായ സിലേം ആണ് കൊലപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് വധക്കേസില്‍ സിലേം കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 15 വര്‍ഷം കഠിന തടവിനും കോടതി ഉത്തരവിട്ടു.
2015 ല്‍ വീട്ടിലെ തോക്ക് ഉപയോഗിച്ച് വെടിവച്ചുകൊല്ലുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപ്പീല്‍ കോടതിയെ സമീപിച്ചപ്പോഴാണ് യുവതിയെ വെറുതെ വിടാന്‍ ഉത്തരവുണ്ടായത്. തുര്‍ക്കിയില്‍ സ്ത്രീകള്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."