HOME
DETAILS

പരിമിതികള്‍ മറികടന്ന് ഇവര്‍ നേടിയത് മികച്ച വിജയം

  
backup
May 04 2018 | 07:05 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%b5

 

കാപ്പ് ഗവ.ഹൈസ്‌കൂള്‍

വെട്ടത്തൂര്‍: പരിമിതികള്‍ക്കിടയിലും പരാതി പറയാതെ നൂറുമേനി വിജയത്തിന്റെ തിളക്കവുമായി കാപ്പ് ഗവ.ഹൈസ്‌കൂള്‍. ഇടുങ്ങിയ മുറികളോടും പരിമിതമായ സാഹചര്യങ്ങളോടും ഇണങ്ങിചേര്‍ന്ന് ഇവിടത്തെ വിദ്യാര്‍ഥികള്‍ നേടിയ വിജയത്തിന് ഇരട്ടി മധുരം. അടിസ്ഥാന സൗകര്യങ്ങളുടെയും മതിയായ അധ്യാപകരുടെയും അഭാവങ്ങള്‍ക്കിടയിലും മുഴുവന്‍ കുട്ടികളെയും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത് അധ്യാപകരുടെയും സ്‌കൂള്‍ പി.ടി.എയുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ്. ഈ വര്‍ഷം 77 കുട്ടികളാണ് പരീക്ഷ എഴുതിയത്. എല്ലാവരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞതിനോടൊപ്പം പലവിഷയങ്ങള്‍ക്കും പലര്‍ക്കും ഉയര്‍ന്ന ഗ്രേഡും ലഭിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളിനെ ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്തിയത്. സ്ഥലപരിമിതി പ്രധാന പ്രശ്‌നമായതോടെ ആദ്യ രണ്ടുവര്‍ഷം തൊട്ടടുത്ത മദ്‌റസാ കെട്ടിടത്തിലാണ് ഹൈസ്‌കൂള്‍ പ്രവര്‍ത്തിച്ചത്.
സ്വന്തം കെട്ടിടത്തിനായി നാട്ടുകൂട്ടായ്മായില്‍ 32ലക്ഷം രൂപ സമാഹരിച്ച് സ്ഥലം വാങ്ങിയതോടെ മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 55ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടവും നിര്‍മിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷാരംഭം മുതല്‍ അഞ്ചുക്ലാസ് മുറികളുള്ള ഈ കെട്ടിടത്തിലാണ് ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും മതിയായ സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന അവസ്ഥയാണുള്ളത്. കുടുസ്സായ മുറികളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ ആര്‍.എം.എസ്.എപദ്ധതിയില്‍ ഉള്‍പ്പെടുത്തി 86 ലക്ഷം രൂപയുടെ കെട്ടിടം നിര്‍മിക്കുന്ന പ്രവര്‍ത്തികള്‍ നടന്നുവരുന്നതേയുള്ളൂ.
ഇവിടെത്തെ അധ്യാപകരുടെ കാര്യവും മറിച്ചല്ല. ആകെയുള്ള എട്ടുപേരും ദിവസവേതനത്തിന് പി.ടി.എ നിയോഗിച്ചവരാണ്. സ്ഥിര നിയമനത്തിലൂടെ ഒരാള്‍ ഉണ്ടായിരുന്നെങ്കിലും അധ്യയന വര്‍ഷത്തിന്റെ ആരംഭം മുതല്‍ അവധിയില്‍ പ്രവേശിച്ചു. ആദ്യബാച്ച് പുറത്തിറങ്ങിയ 2013ലും തൊട്ടടുത്ത വര്‍ഷവും സ്‌കൂള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സമ്പൂര്‍ണ വിജയം തിരിച്ചുപിടിച്ച ഈ സ്‌കൂളില്‍ ഇനിയെങ്കിലും വേണ്ടത്ര സൗകര്യങ്ങളും സ്ഥിര നിയമനത്തിലൂടെയുള്ള അധ്യപകരുമെത്തുമെന്ന പ്രതീക്ഷയാണ് ബന്ധപ്പെട്ടവര്‍ക്കുള്ളത്.

തടത്തില്‍പറമ്പ് സ്‌കൂളിന് ഏഴാം തവണയും നൂറുമേനി

കൊണ്ടോട്ടി: ഒളവട്ടൂരിലെ തടത്തില്‍പറമ്പ് ഗവ.സ്‌കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി ഏഴാം തവണയും നൂറു ശതമാനം വിജയം നേടി. പരിമിതികളോടും പരാധീനതകളോടും പടവെട്ടിയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം അക്കാദമിക മികവില്‍ ചരിത്രം സൃഷ്ടിക്കുന്നത്. 112 കുട്ടികളെ പരീക്ഷക്കിരുത്തി മുഴുവന്‍ പേരെയും മികച്ച ഗ്രേഡോടെ വിജയിപ്പിക്കാനായത് 'മികച്ച പഠനം, മികവാര്‍ന്ന വിജയം' എന്ന വിജയമന്ത്രവുമായി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നുള്ള ഒത്തൊരുമിച്ച പ്രവര്‍ത്തനഫലമായിട്ടാണ്. ഏഴ് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി.

വെട്ടത്തൂര്‍ സ്‌കൂളിലേത് ചരിത്ര നേട്ടം

വെട്ടത്തൂര്‍: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരസ്ഥമാക്കിയത് ചരിത്രനേട്ടം. 236 വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നതില്‍ മുഴുവന്‍ വിഷയങ്ങളിലും പരീക്ഷ എഴുതിയ 235പേരും വിജയിച്ചു. സ്‌കൂള്‍ ആരംഭ കാലം മുതല്‍ ഇതാദ്യമായാണ് ഒരുവര്‍ഷം പരീക്ഷ പൂര്‍ത്തീകരിച്ച എല്ലാവരും ജയിക്കുന്നത്. പരീക്ഷ നടക്കുന്നതിനിടെ വെട്ടത്തൂര്‍ ജങ്ഷനില്‍ വച്ച് ബൈക്കപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയേണ്ടി വന്ന മുഹമ്മദ് അംജദ് ഫര്‍സാന്‍ എന്ന വിദ്യാര്‍ഥിക്ക് മൂന്നുപരീക്ഷ മാത്രമെ എഴുതാനായിരുന്നുള്ളൂ. ഈ വിഷയങ്ങളില്‍ സമ്പൂര്‍ണ എ പ്ലസും ഈ മിടുക്കന്‍ കരസ്ഥമാക്കിയിട്ടുണ്ട്. എട്ടു വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോള്‍ 15പേര്‍ക്ക് ഒന്‍പത് വിഷയങ്ങളിലായും എ പ്ലസ് ലഭിച്ചു. 98.5 വിജയമാണ് ഇതിനുമുമ്പുള്ള സ്‌കൂളിന്റെ മികച്ച നേട്ടം. കഴിഞ്ഞവര്‍ഷം 94.5 ആയിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും ചരിത്ര നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചത് അധ്യാപകരുടെയും പി.ടി.എയുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണെന്ന് എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ ബഷീര്‍ പറഞ്ഞു.

ഒളവട്ടൂര്‍ യതീംഖാന സ്‌കൂളിന് അഞ്ചാം തവണയും നൂറു ശതമാനം

കിഴിശ്ശേരി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ അഞ്ചാം തവണയും നൂറു ശതമാനം വിജയ തിളക്കവുമായി ഒളവട്ടൂര്‍ യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പരീക്ഷ എഴുതിയ 321 വിദ്യാര്‍ഥികളില്‍ 22 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. വിദ്യാര്‍ഥികളെ ഹെഡ്മാസ്റ്റര്‍ സി.കെ മുഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.

അരിമ്പ്ര സ്‌കൂളിന് തുടര്‍ച്ചയായി നാലാമതും നൂറുമേനി


വള്ളുവമ്പ്രം: അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടര്‍ച്ചയായി നാലാം തവണയും എസ്.എസ്.എല്‍.സിക്ക് നൂറ് ശതമാനം വിജയം. അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നില്‍. പരീക്ഷയെഴുതിയ 146 വിദ്യാര്‍ഥികളും മികച്ച വിജയം നേടി. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിന് ആകെയുള്ള നാല് ഫുള്‍ എ പ്ലസില്‍ ഒന്ന് അരിമ്പ്ര വി.എച്ച്.എസ്.ഇ നേടിയെന്നതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. ഗവ.സ്‌കൂളിന്റെ നൂറുമേനി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago