HOME
DETAILS
MAL
നാളികേര സംഭരണം കുറ്റമറ്റതാക്കാന്‍ നടപടി
backup
June 22 2016 | 03:06 AM
തിരുവനന്തപുരം: കൃഷിഭവനുകള്‍ ശേഖരിച്ചിട്ടുള്ള നാളികേരം കേരഫെഡ് വഴി എത്രയും പെട്ടെന്ന് സംഭരിക്കാന്‍ കൃഷി മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പച്ചത്തേങ്ങ സംഭരണം പൂര്‍ണമായി കേരഫെഡിന്റെ ഉത്തരവാദിത്തമായിരിക്കും.
കര്‍ഷകര്‍ക്ക് നാളികേര സംഭരണം വഴി നല്‍കുവാനുള്ള കുടിശ്ശിക ഉള്‍പെടെയുള്ള മൊത്തം തുകയും സമയബന്ധിതമായി നല്‍കും. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള നാളികേരം കേരളത്തിലേക്ക് കടത്തുകയില്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്തും. പ്രവര്‍ത്തനക്ഷമതയില്ലാതെ കിടക്കുന്ന ഡ്രയര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കും. റേഷന്‍ കടകള്‍ ഉള്‍പെടെയുള്ള പൊതുവിതരണ ശൃംഖലകള്‍ വഴി കേര ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പുമായി ചര്‍ച്ച ചെയ്ത് അടിയന്തര നടപടി കൈക്കൊള്ളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."