HOME
DETAILS
MAL
ബൈക്ക് അടിച്ചു തകര്‍ത്തതായി പരാതി
backup
March 11 2017 | 20:03 PM
വെള്ളറട: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ആളില്ലാത്ത തക്കം നോക്കി കടത്തിക്കൊണ്ടുപോയി അടിച്ചു തകര്‍ത്തതായി പരാതി. അമ്പൂരി പാലക്കാട് വീട്ടില്‍ കേബിന്റെ ബൈക്കാണ് തകര്‍ത്തത്. ബ്ലേഡ് മാഫിയ സംഘത്തലവനായ സെല്‍വന്റെ നേതൃത്വത്തിലാണ് കൃത്യം നടത്തിയതെന്ന് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ബൈക്ക് വെള്ളറട സ്റ്റേഷനിലെത്തിച്ച് ഉടമക്കു കൈമാറാന്‍ പൊലിസ് ശ്രമിച്ചെങ്കിലും ഉടമ വാങ്ങിയില്ല. കൃത്യം നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടിട്ടും പൊവലിസ് തയാറായിട്ടില്ല. പൊലിസും ബ്ലേഡ് മാഫിയയും ഒത്തു കളിക്കുകയാമെന്ന് ബൈക്ക് ഉടമ കേബിന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."