HOME
DETAILS

ഗോവധ നിരോധനം ഉറപ്പു നല്‍കി കര്‍ണാടകയില്‍ ബി.ജെ.പി പ്രകടനപത്രിക

  
backup
May 04 2018 | 08:05 AM

national-04-05-18-bjap-manifesto-primise-cow-slaughter-bill

ബംഗളൂരു: ഗോവധ നിരോധനം തിരികെ കൊണ്ടു വരുമെന്ന് ഉറപ്പു നല്‍കി കര്‍ണാടകയില്‍ ബി.ജെ.പി പ്രകടന പത്രിക. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് ഗോവധ നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദിയൂരപ്പ വ്യക്തമാക്കി. ഇതിനായി ഗോവധം നിരോധിച്ചു കൊണ്ടുള്ള 2012ലെ കര്‍ണാടക ഗോവധ നിരോധന ബില്‍ പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു.

വാഗ്ദാനപ്പെരുമഴയുമായാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ദാരിദ്ര്യരേഖക്കു താഴെയുള്ള സ്ത്രീകള്‍ക്ക് ഫ്രീയായി സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിക്കുന്ന മുഖ്മന്ത്രി സ്മാര്‍ട്ട് ഫോണ്‍ യോജനയാണ് അതിലൊന്ന്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പരിരക്ഷ നല്‍കുന്ന പദ്ധതികള്‍ക്കും യെദിയൂരപ്പയും അനന്ത്കുമാറും ചേര്‍ന്ന് പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു.

സഹകരണ ബാങ്കിലെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നും സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശയില്‍ വായ്പ നല്‍കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക കര്‍ഷക സെല്‍ രൂപീകരിക്കും. ലോകായുക്തക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു.

സ്ത്രീസുരക്ഷക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് നമോ ആപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇതിനായി നിയമം കര്‍ക്കശമാക്കും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a few seconds ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  13 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  20 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  an hour ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago