HOME
DETAILS
MAL
തോമസ് ചാണ്ടിയ്ക്കെതിരായ കേസ് തിങ്കളാഴ്ച്ച പരിഗണിക്കും
backup
May 04 2018 | 08:05 AM
കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസ് കോട്ടയം വിജിലന്‍സ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. അന്തിമ റിപ്പോര്‍ട്ട് നല്കാന് കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സിന്റെ അപേക്ഷയും അന്നു പരിഗണിക്കും.
കഴിഞ്ഞ 19ന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. അന്ന് കോടതി അവധിയായതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ന് കേസ് പരിഗണിക്കവെ തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് പരാതിക്കാരന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിക്കെതിരായ കേസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ജനുവരി നാലിനായിരുന്നു വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."